You are Here : Home / USA News

40 വര്‍ഷത്തെ പൗരോഹിത്യ ജൂബിലി നിറവില്‍ റവ.ഫാദര്‍.എം.കെ. കുറിയാക്കോസ്

Text Size  

Story Dated: Thursday, October 15, 2015 11:10 hrs UTC

അബ്രഹാം മാത്യൂ

 

ഫിലദല്‍ഫിയാ: സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ.ഫാ.എം.കെ. കുര്യാക്കോസിന്റെ 40 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയുടെ ആഘോഷം ഫിലദല്‍ഫിയായില്‍ നടക്കുകയാണ്. ഓര്‍ത്തഡോക്‌സ് വൈദീകനാണെങ്കിലും ഫിലഡല്‍ഫിയായിലെ മുഴുവന്‍ ജനങ്ങളുടെയും പ്രിയങ്കരനായ പട്ടക്കാരനായി ഇവിടത്തെ ജനജീവിതത്തില്‍ ചലനം സൃഷ്ടിക്കുന്ന കുറിയാക്കോസ് അച്ചന്‍ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെയും തുടക്കക്കാരന്‍ കൂടിയാണ്. ഒക്ടോബര്‍ 18 ഞായറാഴ്ച സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍(1009 അണ്‍റൂ അവന്യൂ ഫിലദല്‍ഫിയാ) വൈകുന്നേരം 4.30ന് ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍ നിക്കളോവസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ധാരാളം പ്രമുഖരും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സ്‌നേഹിതരും പങ്കെടുക്കുമെന്ന് സെക്രട്ടറി മാത്യൂ സാമുവേല്‍ അറിയിച്ചു.

 

ഫിലഡല്‍ഫിയായില്‍ സഭാഭേധമെന്യ ഏവരും സ്‌നേഹിക്കുന്ന ഈ പട്ടക്കാരന്‍ ഫിലദല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനത്തിനായി ആലോചിച്ചു വരുന്ന ഓള്‍ഡ് എയിജ് ഹോമിന്റെ അമരക്കാരന്‍ കൂടിയാണ്. കഴിഞ്ഞ 4 പതിറ്റാണ്ടുകളായി തന്റെ പ്രവര്‍ത്തനത്തില്‍ ശുഷ്‌കാന്തി കാണിച്ചു ഏവരുടേയും സ്‌നേഹം ഏറ്റുവാങ്ങിയ ഇദ്ദേഹം ഫിലദല്‍ഫിയായിലെ പട്ടക്കാരുടെ പട്ടക്കാരന്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ബിനോയ് ചാക്കോയുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ഭാരവാഹികള്‍ ഒരുക്കുന്നുണ്ട്. ബിനോയ് ചാക്കായെ കൂടാതെ ബിജു ഏബ്രഹാം, ശാലിനി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കൊലിയാടിയില്‍ മടത്തിക്കുടിയില്‍ കോരയുടെയും അന്നമ്മയുടെയും പുത്രനായി 1948 ജൂലൈ 15നാണ് ജനനം. സുല്‍ത്താന്‍ ബത്തേരി ഗവ.ഹൈസ്‌ക്കൂളില്‍ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം സെന്റ് മേരീസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി(കോട്ടയം)യില്‍ വൈദീക പഠനവും, യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ നിന്നും ബി.ഡി.ബിരുദവും കരസ്ഥമാക്കി. പിന്നീട് യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ നിന്നും തന്നെ മാസ്റ്റര്‍ ഓഫ് തിയോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് 1948-ല്‍ ലൈബ്രറി സയന്‍സില്‍ കൊളംബിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി സമ്പാദിക്കുകയും മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്‍ഡ്യന്‍ ഹിസ്റ്ററിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും നേടി. !970 ഏപ്രില്‍ 21-ന് ഓര്‍ത്തഡോക്‌സ് സഭയിലെ ഡീക്കനായും 1975 ആഗസ്റ്റ് 31-ന് പട്ടക്കാരനായും അഭിഷ്‌ക്തനായി തുടര്‍ന്ന് അസിസ്റ്റന്റ് വികാരിയായി ബാംഗ്ലൂര്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു(1975-79). സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബാംഗ്ലൂര്‍, ഈസ്റ്റ് എന്നിവിടങ്ങളിലും പുരോഹിതനായി പ്രവര്‍ത്തിച്ചു. 1985 മുതല്‍ 1989 വരെ ന്യൂയോര്‍ക്കിലെ സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വികാരിയായി. എംജിഒ,സിഎസ്എസ്എം- വൈസ് പ്രസിഡന്റ്, സണ്‍ഡേ സ്‌ക്കൂള്‍ പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍, അമേരിക്കയില്‍ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫ്‌റന്‍സ് കോര്‍ഡിനേറ്റര്‍.ഫിലാദല്‍ഫിയാ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തുടങ്ങി വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൂടിയാണ്. ഫാ.എം.കെ. കുറിയാക്കോസ് പട്ടക്കാര്‍ ആയിരിക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ രംഗങ്ങളിലും തത്പരനായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്കിലെ ലഗവാര്‍ഡിയാ കമ്യൂണിറ്റി കോളേജ് ലൈബ്രേറിയന്‍, ലൈബ്രറി ഡയറക്ടര്‍ ആയി ട്രെന്‍ട്രല്‍ സിറ്റി വഞ്ചഌക് ലൈബ്രറിയിലും പ്രവര്‍ത്തിച്ചു. 2010-വരെ ന്യൂജേഴ്‌സി സ്റ്റേറ്റ് ഗ്രിസണ്‍ ലൈബ്രേറിയനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2010-ല്‍ റിട്ടയല്‍ ചെയ്ത ശേഷം ഫിലദല്‍ഫിയായില്‍ മുഴുവന്‍ സമയ പട്ടക്കാരനായി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2 പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയായ ഈ പട്ടക്കാരന്റെ ചരിത്ര പുസ്തമാണ് ഹിസ്റ്ററി ഓഫ് ക്രിസ്റ്റാനിറ്റി ഇന്‍ ഇന്‍ഡ്യ. മേരി കുറിയാക്കോസ് ആണ് ഭാര്യ. ഡോ. അനുപമ ജേക്കബ്. ഡോ.മറിയാ ഫിലിപ്പ് എന്നിവര്‍ മക്കളും. അജു ജേക്കബ്, ഷാജി ഫിലിപ്പ് എന്നിവര്‍ മരുമക്കളുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.