You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ്

Text Size  

Story Dated: Friday, October 16, 2015 12:43 hrs UTC

ഫിലഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15-മത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബര്‍ മൂന്നാം തീയ്യതി ക്രിസ്റ്റല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടത്തുകയുണ്ടായി. സമൂഹത്തിലെ അശരണര്‍ക്കും, ആലംബഹീനര്‍ക്കും സഹായ ഹസ്തങ്ങള്‍ നല്‍കി വരുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് കുര്യന്‍ രാജന്‍(പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. പൊതുയോഗത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണവിവരം അറിയിക്കുകയുണ്ടായി. പെന്‍സില്‍ വേനിയ സ്റ്റേറ്റ് അസംബ്ലി മാന്‍ സ്‌കോട്ട് പെട്രിയാണ് മുഖ്യാതിഥിയായി എത്തിയത്. ഇതു പോലുള്ള കമ്യൂണിറ്റി മീറ്റിംഗുകള്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് സംബന്ധിക്കുന്നതെന്നും മുഖ്യാതിഥി പറയുകയുണ്ടായി. 60-കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ എത്തുകയും ന്യൂജേഴ്‌സി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് സാമ്പത്തിക വിഭാഗത്തിന്റെ മുഖ്യ തലവനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും, കോട്ടയം അസോസിയേഷന്‍ പ്രവര്‍ത്തകരെ എത്ര കണ്ട് പ്രശംസിച്ചാലും മതി വരില്ലാ എന്നും പറയുകയുണ്ടായി.

 

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആവശ്യക്തയെ കുറിച്ച് തന്റേതായ ജീവിതാനുഭവങ്ങളിലൂടെ ഫാ.കെ.എം. കുര്യാക്കോസ് പറയുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ മുന്‍ കാലങ്ങളില്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും, കൂടാതെ പുതുതായി ആരംഭിക്കാനിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും ജോഷി കുര്യാക്കോസ് അറിയിക്കുകയുണ്ടായി. മലയാളി സമൂഹത്തിലെ പുരോഗമനപരമായ നിരവധി പ്രവര്‍ത്തനങ്ങളെ മാനിച്ച് അറ്റോര്‍ണി ജോസ് കുന്നേലിന് കോട്ടയം അസോസിയേഷന്റെ കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് മുഖ്യാതിഥി നല്‍കി ആദരിക്കുകയുണ്ടായി താന്‍ എന്തെങ്കിലും ചെയിതിട്ടുള്ള കാര്യങ്ങള്‍ വളരെ ചെറുതാണെന്നും, ഇനിയും കിട്ടുന്ന അവസരങ്ങളിലൊക്കെയും തുടര്‍ന്നും ചെയ്യുമെന്നും ഈ അവാര്‍ഡ് നല്‍കി തന്റെ എളിയ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചതിന് കോട്ടയം അസോസിയേഷനോട് നന്ദി അറിയിക്കുന്നതായും മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി. ജോര്‍ജ്ജ് ഓലിക്കല്‍(പമ്പാ മലയാളി അസോസിയേഷന്‍), സുധാ കര്‍ത്താ(പ്രസ് ക്ലബ്), തോമസ് പോള്‍(ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍(ഫ്രണ്ട്‌സ ഓഫ് റാന്നി)എന്നിവരും, മറ്റു നിരവധി പ്രമുഖ വ്യക്തികളും ആശംസകളര്‍പ്പിക്കുകയും മാതൃകാ കര്‍ഷകനുള്ള കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് കുര്യാക്കോസ് ഏബ്രഹാമിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും. കോട്ടയം അസോസിയേഷന്റെ പികിനിക്കിലെ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തദവസരത്തില്‍ നല്‍കുകയും ചെയ്തു. ജോസഫ് മാണി(വൈസ് പ്രസിഡന്റ്) ബാങ്ക്വറ്റിന്റെ സ്‌പോണ്‍സേഴ്‌സിനെ വേദിയില്‍ പരിചയപ്പെടുത്തുകയും, മാത്യു ജോഷ്വ(ജന.സെക്രട്ടറി) നന്ദി പറയുകയും, ജോബി ജോര്‍ജ്ജ് എംസിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രശസ്ത ഗായകന്‍ റോഷന്‍ മാമ്മന്‍, അമേരിക്കന്‍ മലയാളികളുടെ ഇടയിലെ വാനമ്പാടി കാര്‍ത്തിക ഷാജി, സാബു പാമ്പാടി, പ്രശസ്ത യുവ ഗായിക ജസ്ലിന്‍ സാബു തുടങ്ങിയവര്‍ ശ്രുതി മധുരമായ ഗാനങ്ങളാലപിക്കുകയും, തുടര്‍ന്ന് ഡിന്നറും ഉണ്ടായിരുന്നു. ജോണ്‍ പി. വര്‍ക്കി, മാത്യു ഐപ്പ്, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്ജ്, ഏബ്രഹാം ജോസഫ്, ജയിംസ് അന്ത്രയോസ്, ബെന്നി കൊട്ടാരത്തില്‍, രാജു കുരുവിള, വര്‍ക്കി പൈലോ, സാജന്‍ വര്‍ഗീസ്, എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ബാങ്ക്വറ്റിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kottayamassociation.org

 

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.