ജെയിസ് കണ്ണച്ചാന്‍പറമ്പില്‍
ഡിട്രോയിറ്റ്: ഒക്ടോബര്‍ 11-ാം തീയതി ഞായറാഴ്ച ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ ജപമാല സമാപനവും പാരിഷ്ഡേയും ആഘോഷിച്ചു.ജപമാലയ്ക്കും വി.കുര്‍ബ്ബാനയ്ക്കു ശേഷം വികാരി രാമച്ചനാട്ട് ഫിലിപ്പച്ചന് നമ്മുടെ പരമ്പരാഗത പ്രാര്‍ത്ഥനാഗീതമായ മാര്‍ത്തോമ്മന്‍ നന്മയാല് ആലപിച്ചു ചടങ്ങുകള്‍ ആരംഭിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസിനാ സാജു ചെരുവില്‍ ഏവര്‍ക്കും സ്വാഗതമേകി. ബഹു.പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും, കെ.സി.എസ് ഡിട്രോയിറ്റ് വിന്‍സര്‍ പ്രസിഡന്റ് ശ്രീ. ബാബു ഇട്ടൂപ്പും ആശംസപ്രസഗം നടത്തി. സെന്റ് സ്റ്റീഫന്‍ കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ശ്രീ ഡേവിസ് എരുമത്തറയും സേക്രട്ട് ഹാര്‍ട്ട് കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ശ്രീ. ജോയി വെട്ടിക്കാട്ടും, സെന്റ് ജോസഫ് കൂടാരയോഗത്തിനുവേണ്ടി പ്രസിഡന്റ് ശ്രീ. സജി മരങ്ങാട്ടിലും സെ.മേരീസ് കൂടാരയോഗത്തിനു വേണ്ടി പ്രസിഡന്റ് ശ്രീ. ഫിലിപ്പ്സണ്‍ താന്നിച്ചുവട്ടിലും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ചു.
മിഷ്യന് ലീഗിനുവേണ്ടി സെക്രട്ടറി ഏയ്ഞ്ചല്‍ തൈമാലിലും, ലീജിയണ്‍ ഓഫ് മേരിക്കു വേണ്ടി സെക്രട്ടറി ജെലീന ചാമക്കാലായിലും സണ്‍ഡേ സ്കൂളിനുവേണ്ടി ഡി.ആര്. ഈ ബിജു തേക്കിലക്കാട്ടിലും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വായിച്ചു. ഇടവകയുടെ വാര്‍ഷിക പിക്നിക്കില്‍ നടത്തിയ കായിക മത്സരവിജയികള്‍ക്കും, ഇടവക ഫൊറോനാ തലത്തില്‍ നടത്തിയ കായിക മത്സരവിജയികള്‍ക്കും ബഹു. ചക്യാന്ജോയിയച്ചനും ബഹു പള്ളിപ്പറമ്പില്‍ ജോര്‍ജച്ചനും സമ്മാനദാനം നല്കി. ഫൊറോനതല മത്സര വിജയികളുടെയും പാരിഷ്ഡേയുടെയും വിജയത്തിന് അക്ഷീണം പ്രവര്‍ത്തിച്ച പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസീന സാജു ചെരുവിലിനും കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സിമി തൈമാലിലും ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന് പാരിതോഷികം നല്കി ആദരിച്ചു. ഇടവക സെക്രട്ടറി ജെയിസ് കണ്ണച്ചാന്‍പറമ്പിലും, മെറീന ചെമ്പോലയും ചടങ്ങുകള്‍ക്ക് എം.സി.മാരായിരുന്നു. കൈക്കാരന്മാരായ രാജു തൈമാലിലും തമ്പി ചാഴികാട്ടും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടിള്‍ക്ക് നേതൃത്വം നല്കി. സ്നേഹ വിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു. ഫോട്ടോ: ജോമോന് വടക്കേവെട്ടിക്കാട്ട്, മാത്യു ചെമ്പോല വീഡിയോ: ബിബി തെക്കനാട്ട്, സജി മരങ്ങാട്ടില്‍
Comments