മസ്കിറ്റ്(ഡാളസ്): സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക കണ്വന്ഷന് സംഘടിപ്പിക്കുന്നു. ഒക്ടോ.23, 24 തിയ്യതികളില്‍ വൈകീട്ട് 7 മുതലും, ഒക്ടോ.25 രാവിലെ വിശുദ്ധ കുര്ബ്ബാനയോടനുബന്ധിച്ചും നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ സുവിശേഷകന് സജിറാന്നി വചന പ്രഘോഷണം നടത്തും. ബ്ളൂം വെയര്‍ യു ആര് പ്ലാന്റണ്ട്(Bloom where you are planted) എന്നതാണ് കണ്‍വന്‍ഷനില്‍ പ്രധാന പ്രസംഗ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 28 വര്‍ഷമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സാമുവേല്‍ റ്റി ചാക്കൊ(സജി, റാന്നി) കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സംഘടനയില്‍ 23 വര്‍ഷം പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ ബാംഗ്ലൂര്‍ ഹോപ് മിനിസ്്ട്രിയില് സിറ്റി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഷൈജു.പി.ജോണ്‍- 972 226 0976 അജു മാത്യൂ(സെക്രട്ടറി, യുവജനസഖ്യം)-214-554 2610 ബാബു പി. സൈമണ്‍(കണ്‍വീനര്‍)-972 226 0976
Comments