You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ നടത്തിയ കലാസന്ധ്യ വന്‍വിജയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, October 20, 2015 11:30 hrs UTC

ഹൂസ്റ്റണ്‍ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധന സമാഹരണാര്‍ത്ഥം ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ നടത്തിയ കലാ സാംസ്‌ക്കാരിക പരിപാടി കലാസന്ധ്യ വന്‍ വിജയമായി. ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച വൈകീട്ട് ആറുമണിക്ക് സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പരിപാടികള്‍ നടത്തപ്പെട്ടത്. ഈശ്വര പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പരിപാടി ഡോ. ഈപ്പന്‍ ഡാനിയേല്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ജോണ്‍ വര്‍ഗ്ഗീസ് ജേക്കബ് ഇരട്ട പ്ലാമൂട്ടില്‍, മറിയാമ്മ ഉമ്മന്‍ റോബിന്‍ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. അതിനുശേഷം ആലപിക്കപ്പെട്ട അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങള്‍ക്കു ശേഷം സെക്രട്ടരി മറിയാമ്മ ഉമ്മന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന പ്രസിഡന്റ് ജോണ്‍ വര്‍ഗ്ഗീസ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. തിരുവല്ല താലൂക്കില്‍ നിന്ന് ഹൂസ്റ്റണിലും സമീപ പ്രദേശത്തും താമസിക്കുന്ന ആളുകളുടെ കൂട്ടായ്മക്കൊപ്പം നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ വിജയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി. അതിനുശേഷം മുഖ്യാതിഥ് ഡോ.ഈപ്പന്‍ ഡാനിയേല്‍ അന്യനാട്ടില്‍ കുടിയേറിയിട്ടും ജന്മനാടിനെ സ്‌നേഹിക്കുകയും ഓര്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ നാടിന്റെ സമ്പത്തെന്ന് മുഖ്യ പ്രസംഗം നടത്തികൊണ്ട് പറയുകയുണ്ടായി. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മാന്‍ കെന്‍ മാത്യു ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ലക്ഷ്മി പീറ്റര്‍ ഷിനു എബ്രഹാം ബിനു ജോര്‍ജ്, ജോര്‍ജ് കുരുവിള, ബിന്‍സി സജു എന്നിവരുടെ ഗാനങ്ങളും ശിങ്കാരി സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തവും സുനന്ദ സ്‌ക്കൂള്‍ ഓഫ് പെര്‍ഫോമിംങ്ങ് ആര്‍ട്‌സിന്റെ സിനിമാറ്റിക് ഡാന്‍സും, മാജിക് ഷോയും മിമിക്രിയും നടത്തപ്പെട്ടു. ട്രഷറാര്‍ റോബിന്‍ ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. ഡോ. അന്നാ കോശിയായിരുന്നു എം.സി. വിഭവ സമൃദ്ധമായ ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തിരുവല്ല താലൂക്കില്‍ നിന്നുള്ള ധാരാളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. റെനി കവലയില്‍, ജേക്കബ് ഇരട്ട പ്ലാമൂട്ടില്‍ എന്നിവരായിരുന്നു പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. മലയാളി പ്രസ് കൗണ്‍സില്‍ പ്രസിഡന്റ് ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ച വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.