You are Here : Home / USA News

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്ത്മസ് ആഘോഷം ഡിസംബര്‍ 5ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, October 20, 2015 11:33 hrs UTC

ചിക്കാഗോ: എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 5 ശനിയാഴ്ച നടത്തപ്പെടും. ഡസ്പ്ലയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്‌ക്കൂളില്‍ വെച്ച് വൈകീട്ട് 5 മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ ജോയി ആലപ്പാട്ട് ആഘോഷ പരിപാടികളില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. ഷിക്കാഗോയിലെ 16 ദേവാലയങ്ങളില്‍ നിന്നുമായി തിരുപിറവിയുടെ സന്തോഷം വിളിച്ചറിയിക്കുന്ന ക്രിസ്തുമസ് ഗാനങ്ങളും, സ്‌കിറ്റുകളും, നൃത്തങ്ങളും നടത്തപ്പെടും. ഈ വര്‍ഷത്തെ എക്യൂമിനിക്കല്‍ വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം അന്നേ ദിവസം നിര്‍വഹിക്കും. ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് എക്യൂമിനിക്കല്‍ കൗണ്‍സില്‍ തുടക്കം കുറിച്ചു. റവ.ബിനോയി ജേക്കബ് ചെയര്‍മാനായും, ജോണ്‍സന്‍ കണ്ണൂക്കാടന്‍ കണ്‍വീനറായും, ബെന്നി പരിമണം പ്രോഗ്രാം കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ പരിപാടികളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിന് റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ.സോനു വര്‍ഗ്ഗീസ്(വൈ.പ്രസിഡന്റ്), ജോര്‍ജ്ജ് പണിക്കര്‍(സെക്രട്ടറി), മാത്യൂ മാപ്ലേറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ് പി. മാത്യൂ(ട്രഷറര്‍)എന്നിവര്‍ നേതൃത്വം നല്‍കുന്നു. തിരുജനനത്തിന്റെ സന്ദേശവും, സ്‌നേഹവും ഉള്‍ക്കൊള്ളുവാന്‍ ഏവരെയും എക്യൂമെനിക്കല്‍ ക്രിസ്ത്മസ് ആഘോഷം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ബിനോയ്. പി.ജേക്കബ്-773 8866 0479 ജോണ്‍സണ്‍ കണ്ണൂക്കാടന്‍- 847-477-0564

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.