You are Here : Home / USA News

ഫാ.വര്‍ഗീസ് കരിച്ചേരി-മിസ്സോറി സീനിയര്‍ സിറ്റിസണ്‍ ഫോറം മുഖ്യാതിഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 21, 2015 10:38 hrs UTC

മിസ്സോറി(ടെക്‌സസ്): ഡ്രൈവേഴ്‌സ് മിനിസ്ട്രി സ്ഥാപക കോര്‍ഡിനേറ്ററും, സാരഥി ഡയറക്ടറുമായ ഫാ.വര്‍ഗീസ് കരിച്ചേരി നവം.8ന് മിസ്സോറിയില്‍(ടെക്‌സസ്) സംഘടിപ്പിക്കുന്ന സീനിയര്‍ സിറ്റിസന്‍ ഫോറത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മിസ്സോറി സിറ്റി ക്‌നാനായ റിട്ടയര്‍മെന്റ് ഹോം ക്ലബ് ഹൗസില്‍ നവം.8 ഞായര്‍ വൈകീട്ട് 5.30നാണ് മീറ്റിംഗ് ആരംഭിക്കുക. Golden Years-A-NEW-HORIZON(ഗോള്‍ഡന്‍ ഇയ്യേഴ്‌സ് എ.ന്യൂ. ഹൊറൈസണ്‍) എന്ന വിഷയത്തെ കുറിച്ചുള്ള പ്രബന്ധമാണ് ഫോറത്തില്‍ അവതരിപ്പിക്കുന്നതിനും, ചര്‍ച്ച ചെയ്യുന്നതിനും തിരഞ്ഞെടുത്തിരിക്കുന്നത്. പ്രിസന്‍ മിസിസ്ട്രി ഓഫ് ഇന്ത്യ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍, സ്‌നേഹാശ്രമം ഡയറക്ടര്‍, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഫാ.കരിച്ചേരി വഹിച്ചിട്ടുണ്ട്. ജയില്‍ മോചിതരുടെ പ്രശ്‌നങ്ങളെ കുറിച്ചു 2001 ല്‍ അമേരിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ ഫാ.കരിച്ചേരി അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.

 

പ്രിസനേഴ്‌സ് ഔവര്‍ ഓണ്‍ ബ്രദേഴ്‌സ് (Prisoners Our Own Brothers), സ്റ്റാര്‍ ഓഫ് ഇന്‍ ഡാര്‍ക്ക് സെല്‍സ്(Star of Hope In Dark Cells), മോചനയാത്ര, ആന്തരിക സൗഖ്യത്തിന്റെ സുവര്‍ണ്ണതാക്കോല്‍, തുടങ്ങിയ ഇംഗ്ലീഷ്-മലയാള ഗ്രന്ഥങ്ങളുടെയും രചിയിതാവാണ് ഫാ.കരിച്ചേരി. സേവന്‍ മിത്ര അവാര്‍ഡ്, ഫഌറ്റൂണ്‍ അവാര്‍ഡ്, ദി സ്പിരിറ്റ് ഓഫ് അസ്സീസി നാഷ്ണല്‍ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ഫാ.കരിച്ചേരിയെ തേടിയെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, സെന്റ് തോമസ് മൈനര്‍ സെമിനാരി, അപ്പോസ്‌തോലിക്ക് സെമിനാരി എന്നിവിടങ്ങളില്‍. 1988 ഡിസംബര്‍ 26ന് അഭിവന്ദ്യ മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും തിരുപട്ടം സ്വീകരിച്ചു വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സമൂഹത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും, അവശതയനുഭവിക്കുന്നവര്‍ക്കും വേണ്ടി അക്ഷീണം പ്രവര്‍ത്തനനിരതനായിരിക്കുന്ന കരിച്ചേരി അച്ചനെ കാണുന്നതിനും, കേള്‍ക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിയക്ക് ലൂക്ക്-225-362-8171

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.