You are Here : Home / USA News

ഡാളസ്സില്‍ ശ്രീ ദുര്‍ഗാദേവി പ്രതിഷ്‌ഠോത്സവം- ഒക്ടോബര്‍ 16 മുതല്‍ 18 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 21, 2015 10:40 hrs UTC

ഡാളസ്: ഗ്രേറ്റര്‍ ഫോര്‍ട്ട് വര്‍ത്ത് ഹിന്ദു ടെംബിളില്‍ ശ്രീദുര്‍ഗാ ദേവി മൂര്‍ത്തീ പ്രാണ പ്രതിഷ്ഠ ഉത്സവം ഒക്ടോബര്‍ 16 മുതല്‍ 18 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. 16 വെള്ളി മുതല്‍ 18 ഞായര്‍ വരെ ഒമ്പതു മുതല്‍ ഒരു മണി വരേയും, വൈകീട്ട് അഞ്ചു മുതല്‍ 8.30 വരെയുമാണ് പരിപാടികള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവാഘോഷങ്ങളില്‍ വിവിധ പൂജകള്‍, ഹോമം, പ്രാര്‍ത്ഥന എന്നിവക്കു പുറമെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അസലം ഭാരവാഹികള്‍ അറിയിച്ചു. ഡാളസ്- ഫോര്‍ട്ട് വര്‍ത്തില്‍ ഇതുവരെ ഉണ്ടായതിലും വലിയ ശ്രീ ദുര്‍ഗാദേവി മൂര്‍ത്തി സ്ഥാപനയാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. പ്രതിഷ്‌ഠോത്സവങ്ങളിലും, കലാപരിപാടികളിലും പങ്കെടുക്കുന്നതിന് ഏല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 817-292-4444 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ, www.forthworthhindutemple.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.