You are Here : Home / USA News

ഫോമാ അന്താരഷ്ട്ര കണ്‍വെന്‍ഷന്‍ അബ്ദുള്‍ കലാം നഗറില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, October 21, 2015 10:45 hrs UTC

മയാമി: തേന്‍വരിക്ക ചക്കയും കിളിച്ചുണ്ടന്‍ മാമ്പഴവും കപ്പയും ചേനയും വിളയുന്ന അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെടുന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ അഞ്ചാമത്‌ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്ന മയാമി ഡ്യൂവില്ല്‌ ബീച്ച്‌ റിസോര്‍ട്ട്‌ ഇനി അബ്ദുള്‍ കലാം നഗര്‍ എന്നറിയപ്പെടും. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ ഡോ: എ പി ജെ അബ്ദുള്‍ കലാമിന്റെ ബഹുമാനാര്‍ഥമാണു കണ്‍വെന്‍ഷന്‍ സെന്ററിനു ഈ പേരു നല്‌കിയതെന്നു ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ പറഞ്ഞു. അതോടൊപ്പം ഈ കണ്‍വെന്‍ഷനില്‍ കൂടുതല്‍ യുവ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ അഗ്‌നി ചിറകുകള്‍ വിരിയിക്കാനൊരുങ്ങുകയാണു സംഘാടകര്‍. ഏകദേശം 65 അംഗസംഘടനകളുള്ള ഫോമായുടെ മയാമി കണ്‍വെന്‍ഷന്‍ ജനപ്രാതിനിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമാകുമെന്നു സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു. തിരുവനന്തപുറത്തു വച്ചു നടത്തപ്പെട്ട ഫോമാ കേരള കണ്‍വെന്‍ഷനില്‍ വച്ചാണു ഇതിനെക്കുറിച്ചുള്ള തീരുമാനമുണ്ടായത്‌. 2015 ഒക്ടോബര്‍ 17ആം തീയതി മേരിലാന്റില്‍ വച്ചു നടത്തപ്പെട്ട ഫോമാ ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണു ഔദ്യോഗിക അബ്ദുള്‍ കലാം നഗറിന്റെ പ്രഖ്യാപനം ഉണ്ടായത്‌. അതോടൊപ്പം 2016 ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ലോഗോയും പ്രകാശനം ചെയ്‌തു. ഈ കണ്‍വെന്‍ഷനില്‍ നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ മലയാളികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു. 2016 ഫോമാ അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ്സാണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.