You are Here : Home / USA News

സാൻ തോം കലാകേന്ദ്രയുടെ സ്നേഹ സ്പർശം ഒക്ടോബർ 24ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, October 21, 2015 10:57 hrs UTC

ഡിട്രോയിറ്റ്: സെന്റ്‌ തോമസ് സീറോ മലബാർ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 24ന് സാൻ തോം കലാകേന്ദ്ര അവതരിപ്പിക്കുന്ന സ്നേഹസ്പർശം എന്ന ആക്ഷൻ ത്രില്ലർ സ്റ്റേജ് ഷോ അരങ്ങേറും. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിലെ ആത്മ സംഘർഷങ്ങളുടേയും ചെറു തമാശകളുടേയും നേർക്കാഴ്ച്ചയായിരിക്കും സ്നേഹ സ്പർശമെന്നു സംവിധായകൻ പ്രിമസ് ജോൺ പറഞ്ഞു. ഡിട്രോയിറ്റിൽ അരങ്ങേറിയ അക്വാ വിവ, യാത്ര, നളചരിതം തുടങ്ങി ഹിറ്റ്‌ നാടകങ്ങളുടെ സംവിധായകനാണ് പ്രിമസ്. സ്നേഹസ്പർശത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് തോമസ് തോപ്പിക്കുടിയാണ്. സംഗീതവും റെക്കാർഡിംഗും ചെയ്തിരിക്കുന്നത് സൈജാൻ കണിയോടിക്കലും,ഡബ്ബിംഗ് ഫാ: റോയ് മൂലേച്ചലിലും, അജിത്‌ അയ്യമ്പിള്ളിയും, സ്റ്റേജ് ലൈറ്റ് ജെയ്സൺ തുരുത്തേലും, സ്റ്റേജ് ആർട്ട് ബ്രാൻഡ്സ് ആലുവയുമാണ് ചെയ്തിരിക്കുന്നത്. ഷിബു മാത്യൂസ്, സൈജാൻ കണിയോടിക്കൽ, പ്രിമസ് ജോൺ, മാത്യൂ വർഗ്ഗീസ്, ഓസ്ബോൺ ഡേവിഡ്, സോഫിയ വർഗീസ്‌, ലീസാ മാത്യൂ, വർക്കീ ഫ്രാൻസിസ്, ആൻസി ജെയിംസ്, ലിബിൻ ജോൺ, ജെയിംസ് വർഗീസ്‌, തോമസ് വർഗീസ്‌, അഭിലാഷ് പോൾ, എബിൻ ജോ, പ്രിയങ്ക തച്ചിൽ എന്നിവരാണ് അഭിനേതാക്കൾ. ഒക്ടോബർ 24ന് വൈകിട്ട് 6:30-ക്ക് ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച സാൻ തോം ഓഡിറ്റോറിയത്തിൽ (പാരിഷ് ഹാൾ) വച്ചാണ് പരിപാടികൾ അരങ്ങേറുന്നത്. ഈ വർഷത്തെ പ്രസുദേന്തിമാർ തോമസ്, മേരി കർത്തനാൾ, ജേക്കബ്, സെലിൻ ജേക്കബ്, ജെയിംസ്, ആൻസി വർഗ്ഗീസ്, സൈജാൻ, മിനി കണിയോടിക്കൽ എന്നിവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.