You are Here : Home / USA News

ചെറി ലെയിൻ സെന്റ് ഗ്രീഗോറിയോസ് പളളി പെരുന്നാൾ ഒക്ടോബർ 30–31 തീയതികളിൽ

Text Size  

Story Dated: Wednesday, October 21, 2015 11:00 hrs UTC

വർഗീസ് പോത്താനിക്കാട്

ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്ക്, ചെറി ലെയിൻ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ 30–31 തീയതികളിൽ നടക്കും. പെരുന്നാൾ ആഘോഷങ്ങൾക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാർ നിക്കോളാവോസ് പ്രധാന കാർമ്മികത്വം വഹിക്കും. ഒക്ടോബർ 25ന് വിശുദ്ധ കുർബാനയ്ക്കു ശേഷം കൊടിയേറ്റോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഒക്ടോബർ 30ന് വൈകിട്ട് 7 മണിക്ക് സക്കറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സന്ധ്യാ പ്രാർഥനയും തുടർന്ന് 7.30 ന് വചന ശുശ്രൂഷയും നടക്കും. ഒക്ടോബർ 31ന് രാവിലെ 8.30 ന് പ്രഭാത നമസ്കാരവും 9.30 ന് വിശുദ്ധ കുർബാനയും ആരംഭിക്കും. തുടർന്ന് മദ്ധ്യസ്ഥ പ്രാർഥനയും 12 മണിക്ക് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാസയും നടക്കും

. ഇതിനു ശേഷം പെരുന്നാൾ സദ്യയോടെ ആഘോഷങ്ങൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് : വെരി. റവ. ഡോ. പി. എസ്. സാമുവേൽ കോർ എപ്പിസ്കോപ്പാ (വികാരി) : 516 695 8116 റവ. ഫാ. ഗ്രിഗറി വർഗീസ് (അസിസ്റ്റന്റ് വികാരി) : 914 413 9200 മാത്യു മാത്തൻ (സെക്രട്ടറി) : 516 724 3304 ജോൺ തോമസ് (ട്രഷറർ) : 516 962 6214 തോമസ് ചാക്കോ (ട്രഷറർ): 516 327 2483

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.