You are Here : Home / USA News

ആളൊരുങ്ങി! അരങ്ങൊരുങ്ങി! മലയാള സാഹിത്യകാരന്മാര്‍ ഡാലസിലേയ്ക്ക്

Text Size  

Story Dated: Thursday, October 22, 2015 11:33 hrs UTC

ഡാലസ്: ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (‘ലാന’)യുടെ 2015-ലെ ദേശിയ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ (ഓ. വി. വിജയന്‍ നഗറില്‍) വെച്ച് ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ വിവിധ സംഘടനകളുടെ ദേശിയ കൂട്ടായ്മയാണ് ‘ലാന’. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡാലസില്‍ വച്ചുള്ള കണ്‍വെന്‍ഷന്‍ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടും കലാ പരിപാടികളുടെ മികവുകൊണ്ടും ശ്രദ്ധേയമായിരിക്കും. കവിതാ സെമിനാര്‍, കാവ്യ സന്ധ്യ, സാഹിത്യ സെമിനാര്‍, നോവല്‍ ചര്‍ച്ച, മാധ്യമ സെമിനാര്‍, ചെറുകഥാ ശില്പശാല, പൊതു സമ്മേളനങ്ങള്‍ എന്നിവ കണ്‍വെന്‍ഷനെ ആകര്‍ഷകമാക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച, വിവിധ കലാപരിപാടികളോടെ ആഘോഷിക്കും. അന്നേദിവസം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ഓര്‍മ്മയ്ക്കായുള്ള മ്യൂസിയവും ഡാലസ് പട്ടണവും വിശദമായി കാണുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍റെ മുഖ്യാതിഥിയായ പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ ഡാലസില്‍ എത്തിക്കഴിഞ്ഞു. കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ചിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റായും ഡാലസില്‍ നിന്നുള്ള ജോസ് ഓച്ചാലില്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ്‌ ഖജാന്‍ജിയായുമുള്ള ‘ലാന’ നാഷണല്‍ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്‌. ഡാലസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ‘കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്’(കെ. എല്‍. എസ്.) ആണ് ഈ വര്‍ഷത്തെ ‘ലാന’ കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.