You are Here : Home / USA News

കാര്‍ട്ടറൈറ്റ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

Story Dated: Friday, October 23, 2015 11:50 hrs UTC

ലാലു കുര്യാക്കോസ്‌

 

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 31, നവംബര്‍ 1 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ വെരി റവ. ഫാ. കുര്യാക്കോസ്‌ ഏബ്രഹാം കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. 8.30-ന്‌ കൈമുത്തലിനു ശേഷം ഡിന്നറും ഉണ്ടായിരിക്കും. നവംബര്‍ 1-ന്‌ ഞായറാഴ്‌ച രാവിലെ 8.3-നുള്ള പ്രഭാതപ്രാര്‍ത്ഥനയിലും തുടര്‍ന്ന്‌ രാവിലെ 9.30-നുള്ള വിശുദ്ധ കുര്‍ബാനയിലും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്‌. 11.30-ന്‌ പെരുന്നാള്‍ പ്രദക്ഷിണത്തിനു ശേഷം നേര്‍ച്ച വിളമ്പും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. സഹോദര ഇടവകകളില്‍പ്പെട്ട എല്ലാ വിശ്വാസികളും പെരുന്നാളില്‍ പങ്കെടുത്ത്‌ പരിശുദ്ധന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കണമെന്ന്‌ അപേക്ഷിക്കുന്നു. ഇത്തവണ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ വര്‍ഗീസ്‌ കിഴുക്കാലില്‍ കുടുംബമാണ്‌. (വര്‍ഗീസ്‌ കിഴുക്കാലില്‍ -പ്രസാദ്‌). പെരുന്നാള്‍ പരിപാടികള്‍ക്ക്‌ വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍, സഹവികാരി വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ക്ക്‌ പുറമെ സെക്രട്ടറി അനീഷ്‌ ജേക്കബ്‌, ട്രസ്റ്റി റീനു വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി റവ. ഫാ. വര്‍ഗീസ്‌ പോള്‍ (845 536 0378), സഹ വികാരി വെരി റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (973 328 7079), സെക്രട്ടറി അനീഷ്‌ ജേക്കബ്‌ (551 689 5753), ട്രഷറര്‍ റീനു വര്‍ഗീസ്‌ (973 767 7698). വാര്‍ത്ത അറിയിച്ചത്‌: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.