You are Here : Home / USA News

മാപ്പ്‌ മെഡിക്കല്‍ ക്യാമ്പ്‌, ബ്ലഡ്‌ & ക്ലോത്തിംഗ്‌ ഡ്രൈവ്‌ ഒക്‌ടോബര്‍ 31-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 23, 2015 05:03 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) യുടെ ആഭിമുഖ്യത്തില്‍ 2015-ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 31-ന്‌ ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ 3 മണി വരെ മെഡിക്കല്‍ ക്യാമ്പ്‌, ബ്ലഡ്‌ & ക്ലോത്തിംഗ്‌ ഡ്രൈവ്‌ മാപ്പ്‌ ഐ.സി.സി സെന്ററില്‍ (7733 caster eave, Philadelphia, PA 19152) നടത്തപ്പെടുന്നു. ഡോ. മാത്യു മാത്യുവിന്റെ നേതൃത്വത്തില്‍ പെന്‍സില്‍വാനിയയിലെ പ്രശസ്‌തരായ ഡോക്‌ടര്‍മാരായ ഡോ. അരവിന്ദ്‌ കവാലേ (എന്‍ഡോക്രൈനോളജിസ്റ്റ്‌), ഡോ. ആനന്ദ്‌ ഹരിദാസ്‌ (കാര്‍ഡിയോളജിസ്റ്റ്‌), ഡോ. ശ്രീതി സരസ്വതി എം.ഡി (ഇന്‍ഫെക്ഷന്‍സ്‌ ആന്‍ഡ്‌ ഡിസീസ്‌ കണ്‍സള്‍ട്ടന്റ്‌), ഡോ. ജിജി പില്ലായിസ്‌ (ഹോസ്‌പിറ്റലിസ്റ്റ്‌ ഡോയ്‌ലസ്‌ ഹോസ്‌പിറ്റല്‍) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതും സദസ്യരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നതുമായിരിക്കും. ഈ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ബ്ലഡ്‌ പ്രഷര്‍, ബ്ലഡ്‌ ഷുഗര്‍, എക്കോ കാര്‍ഡിയോഗ്രാം എന്നീ ടെസ്റ്റുകള്‍ ഫ്രീയായി ചെയ്യാവുന്നതാണ്‌. മുന്‍കൂട്ടി പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ (ഇന്‍ഷ്വറന്‍സ്‌ കാര്‍ഡ്‌ ഉള്ളവര്‍) റിറ്റാ എയ്‌ഡ്‌ ഫാര്‍മസിയുടെ ഫ്രീ ഫ്‌ളൂ ഷോട്ട്‌ ലഭിക്കുന്നതാണ്‌. ക്യാമ്പിനോടനുബന്ധിച്ച്‌ അമേരിക്കന്‍ റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ബ്ലഡ്‌ ഡ്രൈവും, മാപ്പിന്റെ നേതൃത്വത്തില്‍ ക്ലോത്തിംഗ്‌ ഡ്രൈവും ഉണ്ടായിരിക്കുന്നതാണ്‌. പ്രസിഡന്റ്‌ സാബു സ്‌കറിയ, ജനറല്‍ സെക്രട്ടറി സിജു ജോണ്‍, യൂത്ത്‌ ചെയര്‍മാന്‍ അനു സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും മാപ്പിന്റെ ഈ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌, ബ്ലഡ്‌ ആന്‍ഡ്‌ ക്ലോത്തിംഗ്‌ ഡ്രൈവിലേക്ക്‌ ഹാരക്‌ദ്ദവമായി സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), ഡാനിയേല്‍ പി. തോമസ്‌ (215 681 7777), സിജു പി. ജോണ്‍ (267 496 2080), ചെറിയാന്‍ കോശി (201 286 9169), ജോണ്‍സണ്‍ മാത്യു (215 740 9486), അനു സക്കറിയ (267 496 2423), സോബി ഇട്ടി (267 888 1373). വാര്‍ത്ത അയച്ചത്‌: സോബി ഇട്ടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.