ഡാളസ്: കേരള എക്യമിനിക്കല് ക്രിസത്യന്‍ ഫെല്ലോഷിപ്പ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവജനങ്ങള്‍ക്കായി ഒക്ടോബര്‍ 31 ശനിയാഴ്ച യൂത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നു. കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സില്‍ ചേരുന്ന കോണ്ഫ്രന്സില് മാര്‍ത്തോമാ ചര്‍ച്ച് അടൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹൂസ്റ്റണ്‍ ഹെര്‍മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപഌയിന് ജോര്‍ജ്ജ് ഫിലിപ്പോസ് പ്രഭാഷണം നടത്തും. തുടര്‍ന്നു ഗ്രൂപ്പു ചര്‍ച്ചകളും ഉണ്ടായിരിക്കും. രാവിലെ 9 മണിക്ക് സൗജന്യ റജിസ്ട്രേഷനോടു കൂടെയാണ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ യുവജനങ്ങളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ.സാം മാത്യു, സെക്രട്ടറി അലക്സ് അലക്സണ്ടര്‍, മെര്വിന് അബ്രഹാം, നെബു തോമസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സാം മാത്യൂ-2144937024 മെര്വിന് അബ്രഹാം-2148507238
Comments