ഡാളസ്: കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള കേരള പിറവി ദിനാഘോഷം ഈ വര്‍ഷം ഒക്ടോ.31 ശനിയാഴ്ച വൈകീട്ട് വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു. ഒക്ടോ.30, 31, നവം.1 തിയ്യതികളില്‍ നടക്കുന്ന ലിറ്റററി അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കാ പത്താമത് നാഷ്ണല്‍ കണ്വന്ഷന് സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് കേരള പിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡാളസ് എട്രിയം ഹോട്ടലില്‍ ചേരുന്ന സമ്മേളനത്തില്‍ മലയാളത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റ് ബന്യാമിന് മുഖ്യാതിഥിയായി പങ്കെടുക്കും. ലാന നാഷ്ണല്‍ ലീഡേഴ്സ്, കെ.എല്‍.എസ്. ഭാരവാഹികള്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ വര്‍ഷത്തെ കേരള പിറവി ദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സാന്നിധ്യസഹകരണം പ്രസിഡന്റ് എബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസന് ജോര്‍ജ്ജ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Comments