You are Here : Home / USA News

മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ്‌, 2015

Text Size  

Story Dated: Monday, October 26, 2015 11:14 hrs UTC

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

. ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഏകദിന വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഒക്ടോബര്‍ 17. 2015, ശനിയാഴ്‌ച ന്യൂയോര്‍ക്ക്‌, ലോംഗ്‌ ഐലന്റ്‌ ലെവി ടൗണിലെ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസ്‌ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചു. രജിസ്‌ട്രേഷന്‍, പ്രഭാത ഭക്ഷണം ഇവയ്‌ക്കു ശേഷം പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ലോംഗ്‌ അയലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാസമാജത്തിന്റെ പ്രഥമയോഗം 1982 സെപ്‌റ്റമ്പര്‍ 25 നു്‌ ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ചരിത്രം അനുസ്‌മരിച്ചുകൊണ്ട്‌ എവരെയും സ്വാഗതം ചെയ്‌തു. ശ്രീമതി ജെസി മാത്യു ധ്യാനപ്രസംഗം നടത്തി.. അഭി. സക്കറിയാ മാര്‍ നിക്കൊളാവോസ്‌ തിരുമേനി `Theosis through Sacramental Life of the Church? എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രസംഗിക്കയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. വെരി. റവ. പൗലോസ്‌ ആദായി കോപ്പെിസ്‌ക്കോപ്പാ, വി. കുര്‍ബ്ബാന, റവ. ഫാ. ഷിബു ഡാനിയല്‍, മാമോദീസാ , റവ. ഫാ. അബു പീറ്റര്‍ കുമ്പസാരം എന്നീ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. ശ്രീമതി സോഫി വില്‍സണ്‍ പാനല്‍ ഡിസ്‌ക്കഷന്‍ മോഡറേറ്ററായും, ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ശ്രീമതി സാറാ വര്‍ഗീസ്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിമയായും പ്രവര്‍ത്തിക്കയും, വൈസ്‌ പ്രസിഡന്റ്‌ റവ. ഫാ. റ്റി. എ. തോമസ്‌ എവര്‍ക്കും കതജ്ഞത പ്രകാശിപ്പിക്കയും ചെയ്‌തു. GROW (God Renewing Orthodox Young Women?s Ministry) എന്ന സംഘടനയിലെ അംഗങ്ങള്‍ സെക്രട്ടറി മിസ്‌. പിന്‍സി ജേക്കബിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ആത്മീയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും 2016 ല്‍ നടത്തുവാനുദ്ദേശിക്കുന്ന ഏകദിന സമ്മേളനത്തെക്കുറിച്ചും വിശദീകരിച്ചു. ഡോ. അമ്മുക്കുട്ടി പൗലോസ്‌ ഭദ്രാസനത്തിലെ മര്‍ത്തമറിയം സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും.ഭദ്രാസന വനിതാസമാജം ട്രസ്റ്റി മേരി വര്‍ഗീസ്‌ (അമ്മാള്‍) സമാജത്തിന്റെ ധനകാര്യവിവരങ്ങളെപ്പറ്റിയും വിശദീകരിച്ചു. ഭദ്രാസന ചുതലയില്‍ നടത്തപ്പെടുന്ന `ദിവ്യബോധനം' പരിശീലനത്തിന്റെ നാലു ക്ലാസുകളിലെ വിജയികളെ ശ്രീമതി മേരി എണ്ണച്ചേരി അഭിസംബോധന ചെയ്യുകയും സര്‍ട്ടിപ്പിക്കറ്റുകള്‍ അഭി. തിരുമേനി സമ്മാനിക്കയും ചെയ്‌തു.

 

ഉച്ചനമസ്‌ക്കാരം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, ഇവയ്‌ക്കു ശേഷം വി. യാക്കോബ്‌, വി. പത്രോസ്‌ 1,2, വി. യോഹന്നാന്‍ 1,2,3, യൂദാ എന്നി വേദഭാഗങ്ങളില്‍ നിന്നും ബൈബിള്‍ ക്വിസ്‌ നടത്തി, St. John?s Orthodox Church, Rockland, St. Gregorios Orthodox Church, Yonkers, St. Baselios Orthodox Church, Elmont എന്നീ ഇടവകകള്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 450 ല്‍പ്പരം വനിതകള്‍ സംബന്ധിച്ചു. ഇടവക വികാരി വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, അസിസ്റ്റന്റ്‌ വികാരി റവ. ഫാ. എബി. ജോര്‍ജ്ജ്‌, മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി റോസ്‌ മേരി യോഹന്നാന്‍, ട്രഷറര്‍ ശ്രീമതി ഉഷാ സാമുവല്‍ എന്നിവരുടെ നേതൃത്വത്തെയും ഇടവകാംഗങ്ങളുടെ, പ്രത്യേകിച്ച്‌ യുവജനങ്ങളുടെ സഹകരണത്തെയും ഏവരും മുക്തകണ്‌ഠം പ്രശംസിച്ചു. നാലുമണിയോടുകൂടി സമ്മേളനം വിജയകരമായി പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.