You are Here : Home / USA News

ചിക്കാഗോയില്‍ കിന്‍ഫ്ര സെമിനാര്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 26, 2015 11:17 hrs UTC

ചിക്കാഗോ: ചിക്കാഗോയിലെ വ്യവസായ പ്രമുഖരേയും, കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ താത്‌പര്യമുള്ള വരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു വ്യവസായ സെമിനാര്‍ ചിക്കാഗോയില്‍ നടത്തപ്പെട്ടു. കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കിന്‍ഫ്രയുടെ (കേരള ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രച്‌കര്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍) ഡയറക്‌ടര്‍ പോള്‍ പറമ്പി സെമിനാറില്‍ പങ്കെടുത്ത്‌ സംസാരിച്ചു. കിന്‍ഫ്ര നടപ്പാക്കിയിട്ടുള്ള വിവിധ വ്യവസായ പദ്ധതികളെക്കുറിച്ച്‌ വളരെ വ്യക്തമായി ഏവരേയും പറഞ്ഞു മനസ്സിലാക്കി. വളരെ സുതാര്യമായ രീതിയില്‍ വ്യവസായം തുടങ്ങാന്‍ വേണ്ടവിധത്തില്‍ പദ്ധതികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കിന്‍ഫ്രയുടെ പദ്ധതിയിലൂടെ വ്യവസായം തുടങ്ങാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ എല്ലാവിധ സഹായവും മാര്‍ഗ്ഗനിര്‍ദേശങ്ങളും കിന്‍ഫ്രയില്‍ നിന്നു ലഭ്യമാകുമെന്ന്‌ പോള്‍ പറമ്പി പറഞ്ഞു. വ്യവസായം തുടങ്ങുന്നവര്‍ക്ക്‌ വിവിധ സബ്‌സിഡികളും നല്‍കിവരുന്നതായും കൂടാതെ വ്യവസായം തുടങ്ങുവാന്‍ താത്‌പര്യമുള്ളവര്‍ കിന്‍ഫ്രയുമായോ പറമ്പിയുമായോ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിച്ചു. ചിക്കാഗോയിലെ വ്യവസായികളായ ജോയി നെടിയകാലായില്‍, പ്രിന്‍സ്‌ മാഞ്ഞൂരാന്‍, ജോയി ചെമ്മാച്ചേല്‍, ജയ്‌ബു കുളങ്ങര, പോള്‍ വടക്കുംചേരി, ബിജു കിഴക്കേക്കുറ്റ്‌, പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കളം, കൂടാതെ ജോണ്‍ ഇലയ്‌ക്കാട്ട്‌, ജോസി കുരിശിങ്കല്‍, വര്‍ഗീസ്‌ മാളിയേക്കല്‍, സാം ജോര്‍ജ്‌, ഹെറാള്‍ഡ്‌ ഫിഗുരേദോ, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോയിച്ചന്‍ പുതുക്കുളം, റിന്‍സി കുര്യന്‍, ജോണി വടക്കുംചേരി എന്നിവരും സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വിളിക്കേണ്ട നമ്പര്‍ 91 944676 3274. സതീശന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.