You are Here : Home / USA News

ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 26, 2015 11:20 hrs UTC

. ഡാലസ്‌: ഡാലസില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (20 വയസ്‌) സംസ്‌കാരം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ കരോള്‍ട്ടണ്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍. ഡാലസ്‌ എഎന്‍എം കോളജില്‍ ഡോക്ടര്‍ ഓഫ്‌ ഫാര്‍മസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മീര. സഹോദരിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു കാര്‍ ഓടിച്ച്‌ പോകുമ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രക്ക്‌ ഇടിച്ചാണ്‌ അപകടം. വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. ഡാലസിലെ കരോള്‍ട്ടണില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല വളഞ്ഞവട്ടം പടിയറ പുത്തന്‍പുരയില്‍ സ്റ്റീഫന്‍ തോമസിന്റെ മകളാണ്‌. മാതാവ്‌: രാമന്‍ചിറ തൂമ്പുങ്കല്‍ റോസമ്മ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.