You are Here : Home / USA News

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഫൊക്കാന

Text Size  

Story Dated: Monday, October 26, 2015 11:23 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ന്യൂജേര്‍സി: മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു .ഫൊക്കാനയുടെ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു .2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി ന്യൂജേര്‍സിയിലെ എഡിസണില്‍ വെച്ച് കൂടിയ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് , നാഷണല്‍ കമ്മിറ്റിയിലാണു ഈ സുപ്രധാന തീരുമാനം ഉണ്ടായത് . ഫൊക്കാനയുടെ ബൈലോസില്‍ മാറ്റം വരുത്തുവാന്‍ വേണ്ടിഒരു ബൈലോസ് കമ്മറ്റി രൂപീകരിച്ചു . അതിനു ജനറല്‍ ബോഡിയുടെ അംഗികരം കിട്ടുകയും ഉണ്ടായി..ഫൊക്കാനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുകയും അടുത്ത വര്‍ഷം കാനഡയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഫൊക്കാനയുടെ ചരത്രത്തിലെ ഒരു നാഴിക കല്ലായിരികുമെന്നും വിലയിരുത്തി.ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം തന്നെ ഒരു വേക്കെഷന്‍ പാക്കേജു് ആയിട്ടാണ് പല അംഗ സംഘടനകലും രെജിസ്ട്രഷന്‍ ചിട്ടപെടുത്തിയുള്ളത്. കിക്കോഫിനു മുമ്പായിതന്നെ ധാരാളം ആളുകള്‍ അടുത്ത കണ്‍വന്‍ഷനീലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത് എല്ലാവരേയും അത്ഭുത പ്പെടുത്തി. കനേഡിയന്‍ ഡോളറിന്റെ മുകളില്‍.അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം മൂലം ഡോളറിനുണ്ടായ വിലക്കൂടുതല്‍ അംഗങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ആയിരം ഡോളറിന്റെ രജിസ്‌ട്രേഷനു ഫുള് പേയ്‌മെന്റ് കൊടുക്കുകയാണെങ്കില് 850 ഡോളര്‍ മാത്രം മതി. അതുപോലെ ഫാമിലി രജിസ്‌ട്രേഷന് 1200 ഡോളറിനു പകരം 1000 ഡോളര്‍ നല്കിയാല്‍ മതി. ഇത് രജിസ്‌ട്രേഷന് വര്‍ധിക്കുന്നതിന് കാരണമായി. ഫൊക്കാന സ്പീല്ലിംഗ് ബി, ഫൊക്കാന സ്റ്റാര്‍ സിങ്ങര്‍, ഫിലിം ഫെസ്റ്റിവല്‍, ഗ്ലിംസ് ഓഫ് ഇന്ത്യ കോബറ്റിഷന്‍, ഉദയകുമാര്‍ വോളിബാള്‍ ടൂര്‍ണമെന്റ് എന്നിവ റീജണല്‍ അടിസ്ഥാനത്തില്‍ നടത്തി കണ്‍വന്‍ഷനില്‍ ഫൈനല്‍ നടത്താനും തിരുമാനിച്ചു ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയുടെ നിലവിലുള്ള ബൈലോയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ജോണ്‍. പി. ജോണ്‍ പറഞ്ഞു. കാനഡയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രമാക്കാനാണ് ശ്രേമമെന്നും അദ്ദേഹം പറഞ്ഞു . ജോണ് പി. ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വിനോദ് കെയാര്‍കെ. എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

 

ഫൊക്കാനയുടെ ഇന്ന് വരെയുള്ള പരിപാടികള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കാനഡ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഇതുവരെയെത്തിയ ഫൊക്കാനയുടെ വളര്‍ച്ച എല്ലാ സംഘടനകള്‍ക്കും മാതൃക ആണെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍. പറഞ്ഞു., ട്രഷറര്‍ ജോയി ഇട്ടന് ഈ വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അടിഷണല്‍ ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍ , ജോയിന്റ് ട്രഷറര് സണ്ണി ജോസഫ്, ട്രസ്റ്റി ബോര്ഡ് സെക്രട്ടറി ബോബി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ , മാധവന്‍ നായര്‍, ലൈസി അലക്‌സ്, ടെറന്‍സണ്‍. തോമസ്, സുധാ കര്‍ത്താ, ജോസ് കാനാട്ടു, ജോര്‍ജ് ഒലിക്കല്‍, കണ്വന്ഷന്‍ ചെയര്‍മാന്‍ ടോമി കോക്കട്ട്, ഫൊക്കാനാ നേതാക്കന്മാരായ ഷാജി വെട്ടം, ഷാജിവര്‍ഗീസ്, ജിതേഷ് തമ്പി ,ടി എസ് ചാക്കോ , അഗസ്റ്റിന്‍ കരിംകുറ്റി , ഗണേഷ് നായര്, വര്‍ഗീസ് ഉലഹന്നാന്‍, അലക്‌സ് തോമസ്, സഞ്ജീവ് കുമാര്‍, കെ.കെ. ജോണ്‍സണ്‍,വിന്‍സെന്റെ ഉലഹന്നാന്‍, ജെയിംസ് ഇളംപുരെടം, തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.