. ഗാര്‍ലന്റ്: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് നടത്തി. ഒക്ടോബര്‍ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്റ് കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷം വഹിച്ചു. കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷവും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. കേരളത്തില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന ഫ്രാന്‍സിസ് തോട്ടത്തില്‍ ഉല്‍ഘാടന പ്രസംഗം നടത്തി. പൈതൃകമായി ലഭിച്ച കേരളീയ പാരമ്പര്യങ്ങള്‍ ഇവിടേയും കാത്തുസൂക്ഷിക്കുവാന്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഫ്രാന്‍സിസ് പ്രത്യേകം അഭിനന്ദിച്ചു. നിറപറയും, നിലവിളക്കും, വെറ്റിലയും, സാമ്പ്രാണിയും നിരത്തിവെച്ചു പുല്പ്പായയില് ഇരുന്ന് പ്രസിഡന്റ് എബ്രഹാം തെക്കേമുറി കുരുന്നുകളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. തുടര്‍ന്ന് കുരുന്നുകളുടെ നാവില്‍ നിന്നും മലയാളാക്ഷരങ്ങള്‍ അടര്‍ന്നു വീണത് സദ്യസ്യര്ക്ക് നവ്യാനുഭവമായി. കെ.എല്‍.എസ്. സെക്രട്ടറി ജോസന് ജോര്‍ജ് സ്വാഗതവും, അജയന് നന്ദിയും പറഞ്ഞു
Comments