You are Here : Home / USA News

ഫോമാ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ നവംബര്‍ 21നു ഡിട്രോയിറ്റില്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, October 27, 2015 07:22 hrs UTC

ഡിട്രോയിറ്റ്‌: നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികളുടേയും ഇതര ഭാഷകളിലെയും അഭ്യസ്‌ത വിദ്യരായ യുവ ഉദ്യോഗാര്‍ത്ഥികളെ, തൊഴില്‍ രംഗത്തും, ബിസ്സിനസ്സ്‌ രംഗത്തും ഉപദേശങ്ങള്‍ നല്‌കുവാനും കൈ പിടിച്ചു ഉയര്‍ത്തുവാനും, നോര്‍ത്ത്‌ അമേരിക്കയിലെ 65ഓളം മലയാളി സംഘടനകളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമാ)സംഘടിപ്പിക്കുന്ന യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ 2015, ലോകത്തിന്റെ മോട്ടോര്‍ സിറ്റിയായ ഡിട്രോയിറ്റില്‍ വച്ചു നടത്തപ്പെടുന്നു. വൈ പി എസ്‌ @ ഡിട്രോയിറ്റ്‌ 2015 എന്ന്‌ പേരു നല്‌കിയിരിക്കുന്ന പരിപാടി 2015 നവംബര്‍ 21ആം തീയതി മിഷിഗണിലെ ഡിയര്‍ബോണ്‍ സിറ്റിയിലെ ഹെന്രി ഫോര്‍ഡ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 8 മണി വരെയാണ്‌ നടത്തപ്പെടുന്നത്‌. 2013ല്‍ ന്യൂജേഴ്‌സിയില്‍ വച്ചു നടത്തി വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റിനു നേതൃത്വം കൊടുത്തവരും കൂടിയാണു ഈ സമ്മിറ്റിനും നേതൃത്വം കൊടുക്കുന്നത്‌. സമ്മിറ്റില്‍ പ്രഭാഷണം നല്‌കാന്‍ വിവിധ കമ്പനികളുടെ സീ യീ ഓ മാര്‍, എം ഡി കള്‍ കൂടാതെ അമേരിക്കന്‍ ഐക്യ നാടുകളിലെത്തി ജീവിതത്തിലും ബിസ്സിനസ്സിലും വിജയം കൈവരിച്ച വ്യക്തികളുടെ മോട്ടിവേഷണല്‍ സ്‌പീച്ചും ഉണ്ടാകും. അതോടൊപ്പം അഭ്യസ്‌ത വിദ്യരായ ഉദ്യോഗര്‍ഥികള്‍ക്കായി ഒരു ജോബ്‌ ഫെയര്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്‌. അമേരിക്കയിലുടനീളമുള്ള വിവിധ കമ്പനികള്‍ ജോബ്‌ ഫെയറില്‍ പങ്കെടുക്കുന്നുണ്ട്‌. ഫോമായൊരുക്കുന്ന ഈ ജനോപകാരപ്രദമായ സമ്മിറ്റ്‌ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ 3132084952, ഗിരീഷ്‌ നായര്‍ 248 840 6455.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.