You are Here : Home / USA News

അറ്റ്‌ലാന്റ സീറോ മലബാര്‍ ഫൊറോന ഫാമിലി ഫെസ്റ്റ് വന്‍വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, November 07, 2015 01:28 hrs UTC

അറ്റ്‌ലാന്റ: ചിക്കാഗോ സീറോമലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്‌ലാന്റയില്‍ നടന്ന കുടുബ സമ്മേളനം വന്‍ വിജയമായി. അറ്റ്‌ലാന്റ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 നു ലോറന്‍സ് വില്‍ മൗണ്ടന്‍ വ്യൂ ഹൈസ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോനയിലെ അഞ്ചു ഇടവകളില്‍ നിന്നായി 250 ല്‍ പരം വിശ്വാസികള്‍ പങ്കെടുത്തു. ചിക്കാഗോ സീറോമലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ .ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ ബലി അര്‍പ്പണത്തോടെ കുടുംബസമ്മേളനം ആരംഭിച്ചു. തെറ്റായ പ്രബോധനങ്ങളും വിപരീത വിശ്വാസ സാഹചര്യങ്ങളും പ്രബലമായ ഈ കാലഘട്ടത്തില്‍ വിവാഹജീവിതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുവാനും ദൈവം ദാനമായി തന്ന മക്കളെ വിശ്വാസ ജീവിതത്തില്‍ വളര്‍ത്തുവാനും പിതാവ് വിശ്വാസികളെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ 25ഉം , 50ഉം വിവാഹ വാര്‍ഷികം ആഘോഷിച്ച അന്‍പതില്‍പരം ദമ്പതികളെയും , നാലോ അതില്‍ അധികമോ മക്കളുള്ള പതിനേഴു ദമ്പതികളെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വേദിയില്‍ പ്രത്യേകം ആദരിക്കുകയുണ്ടായി. കുടുംബം,വിശ്വാസ ജീവിതം എന്നിവയെ ആധാരമാക്കി രൂപതയുടെ ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടറും പ്രൊകുറേറ്ററുമായ ഫാ. പോള്‍ ചാലിശ്ശേരി , വാഗ്മിയും ജീസസ് യൂത്തിലൂടെ പ്രശസ്തനുമായ ഡോ.എബ്രഹാം മാത്യു (മനോജ്) എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ വിവിധ സ്‌കിറ്റുകളും നൃത്ത ഗാനരൂപങ്ങളും സമ്മേളനത്തില്‍ അരങ്ങേറി. നോര്‍ത്ത് കരോലിന, ലൂര്‍ദ് മാതാ ദേവാലയത്തിലെ വനിതകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചെണ്ടമേളം ഏവരുടെയും മനം കവര്‍ന്നു. കുട്ടികള്‍ക്കായി പ്രത്യക വിനോദ പരിപാടികളും നടന്നു. സ്‌നേഹവിരുന്നിനു ശേഷമാണ് സമ്മേളനം സമാപിച്ചത്. അറ്റ്‌ലാന്റ ഫൊറോന വികാരി ഫാ .മാത്യു ഇളയടത്തുമഠം, മറ്റിടവകളിലെ വികാരിമാരായ ഫാ. ജോബി ചേലക്കുന്നേല്‍, ഫാ. ടോമി ജോസഫ് ,ഫാ. ജോണ്‍ പോഴത്തുപറമ്പില്‍ എന്നിവരും സംഗമത്തിന് മേല്‍നോട്ടം വഹിച്ചു. സമ്മേളനത്തിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച ഫാ. മാത്യു ഇളയടത്തുമഠം, അജിത് ജോസ്, ഗ്രിഗറി ജോബ്, ജെറിഷ് അഗസ്റ്റിന്‍ (അറ്റ്‌ലാന്റ) , ബിജു പാറയില്‍,സാന്റ്റി മാത്യു , ജോര്‍ജ് ജോസഫ് (നോര്‍ത്ത് കരോലിന), സനല്‍ ജോര്‍ജ് (ടെന്നസ്സി), സെബാസ്റ്റ്യന്‍ ജോസ് (ഷാര്‍ലറ്റ്) എന്നീ ഇടവക പ്രതിനിധികളെയും മാര്‍. ജേക്കബ് അങ്ങാടിയത്ത് പ്രത്യകം പ്രശംസിച്ചു. അറ്റ്‌ലാന്റ സെന്റ്. അല്‍ഫോന്‍സാ ഫൊറോന ചര്‍ച്ച്, നോര്‍ത്ത് കരോലിന ലൂര്‍ദ് മാതാ ചര്‍ച്ച്, നാഷ് വില്‍, ടെന്നസ്സി ബ്‌ളെസ്ഡ് മദര്‍ തെരേസാ മിഷന്‍ , ലൂയിസ് വില്‍, കെന്റ്റക്കി ഡിവൈന്‍ മേഴ്‌സി മിഷന്‍, ഷാര്‍ലറ്റ്, നോര്‍ത്ത് കരോലിനാ സെന്റ്. മേരീസ് മിഷന്‍ എന്നീ പാരീഷുകളാണ് 2015 ഫാമിലി ഫെസ്റ്റില്‍ പങ്കെടുത്തത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.