You are Here : Home / USA News

യുവജന സഖ്യം കണ്‍വന്‍ഷന്‌ ആത്‌മീക ചൈതന്യമേകി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, November 07, 2015 01:33 hrs UTC

ഡാലസ്‌:മാര്‍ത്തോമ ചര്‌ച്‌ ഓഫ്‌ ഡാലസ്‌ ഫാര്‌മേ!ഴ്‌സ്‌ ബ്രാഞ്ച്‌ യുവ ജന സഖ്യ വരത്തോടനുബന്ധിച്ചു ഒക്ടോബര്‍ 16,17,18 എന്നീ തിയതികളില്‍ ത്രി ദിന കണ്വെരന്‌ഷജന്‍ നടത്തപ്പെട്ടു. ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‌ത്തോമ പള്ളിയില വെച്ചു നടത്തപ്പെട്ട യോഗങ്ങളില്‍ വേദ പണ്ഡിതനും മികച്ച വാഗ്‌മിയുമായ ഡോ. തോമസ്‌ ജോര്‍ജ്‌ (ഫോര്‌ട്ട്‌ കൊച്ചി) വേദ പ്രഭാഷണം നടത്തി. കാഴ്‌ചയാലല്ല, വിശ്വാസത്താലത്രേ (2 കോരി:5,7) എന്ന കുറി വാക്യത്തെ ആസ്‌പദമാക്കി നര്‍മ്മരസം തുളുമ്പുന്ന ഉപമകളോട്‌ നടത്തിയ വേദ പ്രഭാഷണങ്ങള്‍ യുവജന മനസ്സുകളില്‍ ആലമീക ചൈതന്യം ഉളവാക്കി. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ആത്മീക ഗാന ശുശ്രൂഷകള്‍ നടത്തി സഹായിച്ചു. സമാപന ദിവസമായ ഞായറാഴ്‌ച യുവജന സഖ്യ ദിനമായി ആചരിക്കുകയും, അന്നേ ദിവസത്തെ വിശുദ്ധ കൃബ്ബാന ശുശ്രുഷകളില്‍ യുവ ജന പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്‌തു. അനുഗ്രഹീതമായ മൂന്നു ദിവസത്തെ കണ്വെദന്‌ഷളന്റെ വിജയത്തിന്‌ വേണ്ടി യുവജന സഖ്യം പ്രസിഡണ്ട്‌ റവ.സജി പി. സി ,റവ. മാത്യു സാമുവേല്‍ , കണ്‍വനര്‍ റീനി മാത്യു, സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ ലിബിന്‍ മാത്യു, ജോയിന്റ്‌ സെക്രടറി റോബിന്‍ മാത്യു എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.