You are Here : Home / USA News

പാസഡീന മലയാളി അസ്സോസ്സിയേഷന്റെ ഇരുപത്തിനാലാമത്‌ വാര്‍ഷിക ആഘോഷം ശിശുദിനത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 08, 2015 12:57 hrs UTC

ഹൂസ്റ്റണ്‍: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടാരംഭിച്ച പാസഡീന മലയാളി അസ്സോസിയേഷന്‍ (PMA) ഇരുപത്തിനാല്‌ വയസ്സ്‌ തികയുന്നു. വിരലില്‍ എണ്ണാവുന്ന കുടുംബങ്ങളുമായി ഇരുപത്തിനാലു വര്‍ഷം മുമ്പാരംഭിച്ച അസ്സോസിയേഷന്‌ ഇന്നിപ്പോള്‍ ഇരുനൂറോളം കുടുംബങ്ങളുടെ ബലമുണ്ട്‌. സഹായം അര്‍ഹിക്കുന്ന കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക്‌ താങ്ങും തണലുമായ അസ്സോസിയേഷന്റെ ഇരുപത്തിനാലാമത്‌ വാര്‍ഷികാഘോഷം നവംബര്‍ 14 ശനിയാഴ്‌ച നടക്കും. വൈകിട്ട്‌ 5.30ന്‌ പാര്‍ക്ക്‌ ഗേറ്റ്‌ കമ്മ്യൂണിറ്റി ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ നടക്കുന്ന ആഘോഷ പരിപാടിയില്‍ അസ്സോസിയേഷനിലെതന്നെ കലാകാരന്‍മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന സ്‌കിറ്റുകള്‍, സ്‌റ്റേജ്‌ നിറഞ്ഞാടുന്ന ബോളിവുഡ്‌ ഡാന്‍സുകള്‍, കാണികളെ വിസ്‌മയത്തുമ്പത്തു നിര്‍ത്തുന്ന മായാജാല പ്രകടനങ്ങള്‍ തുടങ്ങിയവ അരങ്ങേറും. കേരളത്തിന്റെ രുചികള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ടുളള അതിഗംഭീരമായ സദ്യയും പരിപാടിയോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്ട്‌. അസ്സോസിയേഷന്റെ ഇരുപത്തിനാലാമത്‌ വാര്‍ഷികം ചാച്ചാനെഹ്രുവിനെ അനുസ്‌മരിക്കുന്ന ശിശുദിനത്തില്‍തന്നെ അലോഷിക്കുന്നു എന്നൊരു പ്രത്യേകതയും ഇതിനുണ്ട്‌. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ആഘോഷ പരിപാടിയിലേയ്‌ക്ക്‌ എല്ലാ ഹൂസ്റ്റണ്‍ മലയാളികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ സംഘാടകര്‍ അറിയിച്ചു.ജോമോന്‍ ജേക്കബ്‌ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.