You are Here : Home / USA News

ഏദന്‍ തോട്ടത്തിന്റെ വേലി- പ്രകാശനം ചെയ്‌തു

Text Size  

Story Dated: Sunday, November 08, 2015 01:06 hrs UTC

കുവൈറ്റ്‌ : ജോമോന്‍ എം മങ്കുഴിക്കരി രചിച്ച പുസ്‌തകം `ഏദന്‍ തോട്ടത്തിന്റെ വേലി ' പ്രകാശനം ചെയ്‌തു. ഒക്ടോബര്‍ 30നു കുവൈറ്റിലെ അബ്ബാസിയയില്‍ നടന്ന മരിയോത്സവത്തോടനുബന്ധിച്ച്‌ പ്രശസ്‌ത വചനപ്രഘോഷകനും മഞ്ഞുമ്മല്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ . ആന്‍ഡ്രൂസ്‌ പുത്തന്‍പറമ്പില്‍ ഓ.സി .ഡി യാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌. ഡാനിയല്‍ കംബോണി ഇടവക വികാരി ഫാ.ജോണ്‍ പടിപ്പുരയ്‌ക്കല്‍, മരുഭൂമിയിലെ ശബ്ദം മാസികാ സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂ ഫ്രാന്‍സിസ്‌ ഒഎഫ്‌എം കപ്പുച്ചിന്‍, ഫാ. പ്രകാശ്‌ തോമസ്‌ ഒഎഫ്‌എം കപ്പുച്ചിന്‍, ഫാ.പീറ്റര്‍ ഓ എഫ്‌ എം കപ്പുച്ചിന്‍, ഫാ. പോള്‍ മാനുവല്‍ ഓ എഫ്‌ എം കപ്പുച്ചിന്‍, ഫാ. ജോര്‍ജ്‌ ഓ എഫ്‌ എം കപ്പുച്ചിന്‍, മരുഭൂമിയിലെ ശബ്ദം എക്‌സിക്യുട്ടിവ്‌ ഡയറക്ടര്‍ എബി പുന്നൂസ്‌, ചീഫ്‌ എഡിറ്റര്‍ ജിറ്റി എന്‍.ജോസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുവൈറ്റ്‌ മലയാളം കരിസ്‌മാറ്റിക്‌ നവീകരണ കൂട്ടായ്‌മയുടെ മുഖപത്രമായ മരുഭൂമിയിലെ ശബ്ദത്തില്‍ 2006 മുതല്‍ 2012 വരെ ചീഫ്‌ എഡിറ്റര്‍ എന്ന നിലയില്‍ ജോമോന്‍ എഴുതിയ 66 മുഖമൊഴികളുടെ സമാഹാരമാണ്‌ 'ഏദന്‍ തോട്ടത്തിന്റെ വേലി'. മാസികയുടെ പ്രസാധന വിഭാഗമായ മരുഭൂമിയിലെ ശബ്ദം പബ്ലിക്കേഷന്‍സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.