You are Here : Home / USA News

വൈറ്റ്‌ ഹൗസിലെ ഹാലോവീന്‍ കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, November 08, 2015 01:09 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ ലോക പ്രസിദ്ധമാണു. കൊട്ടാരം മുതല്‍ കുടില്‍ വരെ ഹാലോവീന്‍ ആഘോഷങ്ങളില്‍ പങ്കു ചേരാറുണ്ട്‌. ലോക മലയാളികളുടെ സ്വന്തം ന്യൂസ്‌ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസില്‍ ചാനലില്‍ എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 7 മണിക്കു സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്‌ച്ചകള്‍ എന്നാ പരിപാടിയില്‍ ഈയാഴ്‌ച്ച അമേരിക്കയുടെ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും മിഷേല്‍ ഒബാമയും വൈറ്റ്‌ ഹൗസില്‍ ഹാലോവീന്‍ ആഘോഷിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ്‌ പ്രക്ഷേപണം ചെയ്യുന്നത്‌. പാശ്ചാത്യ ക്രിസ്‌തുമതവിശ്വാസമനുസരിച്ച്‌ സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന ഒരു വാര്‍ഷികോത്സവമാണ്‌ ഹാലോവീന്‍ അഥവാ ഓള്‍ ഹാലോസ്‌ ഈവ്‌. ഈ പദം ആംഗലേയ വിശുദ്ധന്‍ എന്നര്‍ത്ഥമുള്ള ഹാലോ (ഒമഹഹീം), വൈകുന്നേരം എന്നര്‍ത്ഥമുള്ള ഈവനിങ്‌ (ല്‌ലിശിഴ) എന്നീ പദങ്ങളില്‍നിന്നു രൂപംകൊണ്ടതാണ്‌. വീടുകള്‍ക്ക്‌ മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച്‌ അലങ്കരിക്കുന്നു. അസ്ഥികൂടങ്ങള്‍ , മത്തങ്ങ ഉപയോഗിച്ചുള്ള തല,കാക്ക,എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ ഉപയോഗിച്ചാണ്‌ അലങ്കരിക്കാറുള്ളത്‌. കുട്ടികളും മുതിര്‍ന്നവരും പേടിപ്പെടുത്തുന്ന വസ്‌ത്രങ്ങള്‍ ധരിക്കുന്നു. കുട്ടികള്‍ ഓരോ വീടുകളിലും പോയി `ട്രിക്ക്‌ ഓര്‍ ട്രീറ്റ്‌`(വികൃതി അല്ലെങ്കില്‍ സമ്മാനം) എന്ന്‌ ചോദിക്കുന്നു. ട്രിക്ക്‌ പറഞ്ഞാല്‍ വികൃതിയും ട്രീറ്റ്‌ പറഞ്ഞാല്‍ സമ്മാനവുമാണ്‌ രീതി. വീണ്ടും വിത്യസ്‌തങ്ങളായ വര്‍ണ്ണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍ അടുത്താഴ്‌ച്ചയും ലോകമലയാളികളുടെ മുന്നില്‍ എത്തും. ഏഷ്യാനെറ്റ്‌ അമേരിക്കന്‍ കാഴ്‌ച്ചകളുടെ അവതാരകന്‍ ഡോ: കൃഷ്‌ണ കിഷോറും, പ്രൊഡ്യൂസര്‍ രാജു പള്ളത്തുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.