You are Here : Home / USA News

ഗീതാ രാജന്റെ -മഴയനക്കങ്ങള്‍- കവിതാസമാഹാരം പുറത്തിറങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 09, 2015 12:16 hrs UTC

മലയാളത്തിനെ നെഞ്ചിലേറ്റുന്ന മറുനാടാന്‍ മലയാളി സമൂഹത്തില്‍ നിന്നും ഒരു കവിതാസമാഹാരം .അമേരിക്കയിലെ സൗത്ത്‌ കരോളിനയില്‍ നിന്നും ഗീതാ രാജന്റെ `മഴയനക്കങ്ങള്‍` നിങ്ങളിലേക്ക്‌ എത്തുകയാണ്‌. ഭാഷാപോഷിണി, കലാകൗമുദി, മാധ്യമം, സമകാലിക മലയാളം, ദേശാഭിമാനി, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങി വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ വായിച്ച നിങ്ങള്‌ക്ക്‌ പരിചിതമായ... ഗീതരജന്റെ കവിതകള്‍ കോര്‍ത്തിണക്കി പുസ്‌തകമായീ നിങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌ ഒലിവ്‌ പബ്ലിക്കേഷന്‍. പ്രശസ്‌ത കവയത്രി റോസ്‌മേരി പുസ്‌തകത്തിന്‌ അവതാരിക എഴുതിയിക്കുന്നു. `മഴയനക്കങ്ങള്‍` എന്ന ഈ സമാഹാരത്തിലെ രചനകളില്‍ പ്രകൃതി അതിന്റെ എല്ലാ ഋതുപ്പകര്‍ച്ചകളോടും ഭാവവ്യത്യസങ്ങളോടും കൂടി പ്രതിഫലിക്കുന്നു. വാഴ്‌വിന്റെ കയ്‌പ്പും മധുരവും ചവര്‍പ്പും ആവോളം അനുഭവിച്ചറിഞ്ഞ കവി തന്റെ കലണ്ടറില്‍ ചുറ്റുമുള്ള ഭൂമികയില്‍ തെളിയുന്ന വേനലും, വര്‍ഷവും, ശിശിരവും, വസന്തവും, ഇരവും, പകലും ഇരുണ്ട മഷിയാല്‍ കോറിയിട്ടിരിക്കുന്നു- റോസ്‌മേരി കേരളത്തിലെ ഒലിവ്‌ പബ്ലിക്കേഷന്‍ ഷോ റൂമില്‍ നിന്നും പുസ്‌തകം ലഭ്യമാണ്‌. ആവശ്യമുള്ളവര്‍ ബന്ധപെടുക 9400042178. അമേരിക്കയില്‍ പുസ്‌തകം ആവശ്യം ഉള്ളവര്‍ ബന്ധപെടുക. 803 348 3991.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.