You are Here : Home / USA News

രേവതി ബാലകൃഷ്‌ണന്‌ ടെക്‌സസ്‌ ടീച്ചര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ നാമനിര്‍ദേശം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 10, 2015 03:13 hrs UTC

ഓസ്റ്റിന്‍: ഓസ്റ്റിന്‍ പാറ്റ്‌സി സോമര്‍ എലിമെന്ററി സ്‌കൂള്‍ അധ്യാപികയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ രേവതി ബാലകൃഷ്‌ണനെ 2016-ലെ ടെക്‌സസ്‌ ടീച്ചര്‍ ത്സാര്‍സിനായി തെരഞ്ഞെടുത്തു. എലിമെന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച അദ്ധ്യാപികയായിട്ടാണ്‌ രേവതി നാമനിര്‍ദേശം ചെയ്യപ്പെട്ടത്‌. നാഷണല്‍ ടീച്ചര്‍ ഓഫ്‌ ദി ഇയര്‍ മത്സരത്തിനു ടെക്‌സസ്‌ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ രേവതി ടീച്ചര്‍ക്ക്‌ പങ്കെടുക്കാം. മൂന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഗണിതശാസ്‌ത്ര അധ്യാപികയാണ്‌ രേവതി. സോമര്‍ എലിമെന്ററി സ്‌കൂളിലെ മുപ്പതുശതമാനം വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നും ഏഷ്യയില്‍ നിന്നും ഉള്ളവരാണ്‌. ലിബര്‍ട്ടി മ്യൂച്വല്‍ സിസ്റ്റം അനലിസ്റ്റായി 12 വര്‍ഷം സേവനം ചെയ്‌തതിനുശേഷമാണ്‌ അധ്യാപികയായി ഈ വിദ്യാലയത്തില്‍ രേവതി ജോലിയില്‍ പ്രവേശിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.