You are Here : Home / USA News

അവിനാശ്‌ രാജ്‌മാലെ ഫോമാ വൈ പി എസിന്റെ കീനോട്ട്‌ സ്‌പീക്കര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, November 10, 2015 03:17 hrs UTC

ഡിട്രോയിറ്റ്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി തെളിയിച്ചു കൊണ്ട്‌, യുവ ജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമായി നടത്തപ്പെടുന്ന യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ @ ഡിട്രോയിറ്റ്‌ ആന്‍ഡ്‌ ജോബ്‌ ഫെയരിലാണു ലേക്ക്‌ഷോര്‍ സിഇ.ഒ അവിനാശ്‌ രാജ്‌മാലെ പങ്കെടുക്കുന്നത്‌. ചെറിയ രീതിയില്‍ ഡിട്രോയിറ്റില്‍ ആരംഭിച്ച കണ്‍സ്‌ട്രക്ഷന്‍ ബിസ്സിനസ്സ്‌, ഇന്ന്‌ വിവിധ രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു ബിസ്സിനസ്സ്‌ സാമ്രാജ്യത്തിന്റെ ഉടമയാണെന്നുള്ളതു അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു എന്നും അഭിമാനികാനാവുന്നതാണ്‌. ഇപ്പോള്‍ നേഴ്‌സിംഗ്‌ ഹോം വാങ്ങികൂട്ടുന്നതിലൂടെ ഹെല്‍ത്ത്‌ കെയര്‍ സെക്ടറിലും ലേക്ക്‌ഷ്‌പ്പോര്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. മിഷിഗണിലെ ഇന്ത്യന്‍ സമൂഹത്തിനു എന്നും സുപരിചിതനാണ്‌ അവിനാശ്‌. അവിനാശിനെപ്പോലുള്ളവരില്‍ നിന്നും നമുക്ക്‌ ഒരുപാടു പഠിക്കുവാനുണ്ടെന്നും ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ അഭിപ്രായപ്പെട്ടു. 2015 നവംബര്‍ 21ആം തീയതി മിഷിഗണിലെ ഡിയര്‍ബോണ്‍ സിറ്റിയിലെ ഹെന്രി ഫോര്‍ഡ്‌ കോളേജില്‍ വച്ചാണു ഫോമാ വൈ പി എസ്‌ @ ഡിട്രോയിറ്റ്‌ നടത്തപ്പെടുന്നത്‌. ഫോമായൊരുക്കുന്ന ജനോപകാര പ്രദമായ ഈ പരിപാടി മാക്‌സിമം ഉപയോഗപ്പെടുത്തണമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷാറാര്‍ ജോയി ആന്തണീയും അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഉദ്യോഗാര്‍ഥികള്‍കായി ഒരു ജോബ്‌ ഫെയറും സംഘാടകര്‍ നടത്തുന്നുണ്ട്‌. ഐ ടി , മെഡിക്കല്‍ എന്നിങ്ങനെ വിവിധങ്ങളായ മേഖലയില്‍ നിന്നും ജോബ്‌ ഫെയറില്‍ കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്‌. ഫോമായുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രേയും വേഗം താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌തു രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. http://fomaa.com/project/young-professional-summit/ ഫോമാ ഗ്രേറ്റ്‌ ലേക്ക്‌സ്‌ റീജിയണിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണു യങ്ങ്‌ പ്രൊഫഷണല്‍ നടത്തപ്പെടുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.