You are Here : Home / USA News

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യൂത്ത്‌ റിട്രീറ്റും

Text Size  

Story Dated: Tuesday, November 10, 2015 03:22 hrs UTC

ജീമോന്‍ ജോര്‍ജ്‌, ഫിലാഡല്‍ഫിയ

 

ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു നിന്നു വിവിധതരത്തിലൂള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വംകൊടുത്ത്‌ പ്രവര്‍ത്തിക്കുന്നു. ഈവര്‍ഷത്തെ യൂത്ത്‌ റിട്രീറ്റ്‌ നവംബര്‍ 13-നു വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരെ ക്രിസ്‌തോസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ (9999 , Grantry Rd, Philadelphia, PA 19115) വെച്ച്‌ നടത്തുന്നതാണ്‌. റിട്രീറ്റിലെ മുഖ്യ വിഷയം `Dealing with Fear' എന്നതാണ്‌. റിട്രീറ്റുകളില്‍ പ്രഭാഷണങ്ങള്‍ നടത്തി വളരെയധികം പരിചയമുള്ള റവ. റോയി തോമസ്‌ (സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി) ആണ്‌ മുഖ്യ പ്രഭാഷകനായി എത്തുന്നത്‌. ഈ യൂത്ത്‌ റിട്രീറ്റില്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിലെ എല്ലാ ദേവാലയങ്ങളിലേയും യുവതീ-യുവാക്കളേയും സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ കോര്‍ഡിനേറ്റര്‍ സുമോദ്‌ ജേക്കബ്‌ അറിയിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി കോളജിലേക്ക്‌ പോകാന്‍ തയാറെടുക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വളരെ വിശദവും വിജ്ഞാനപ്രദവുമായ `കോളജ്‌ ഫെയര്‍ ആന്‍ഡ്‌ ഫിനാന്‍ഷ്യല്‍ എയ്‌ഡ്‌ ഡേ' നവംബര്‍ 15-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 5 മണി വരെ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (1009, Unruh Ave,Philadelphia, PA 19111 ) വച്ച്‌ നടത്തുന്നതാണ്‌. റോസ്‌മോണ്ട്‌ കോളജ്‌, ടെമ്പിള്‍ യൂണിവേഴ്‌സിറ്റി, ന്യൂമാന്‍ യൂണിവേഴ്‌സിറ്റി, ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, ഇമ്മാക്കുലാറ്റാ യൂണിവേഴ്‌സിറ്റി, ഗയ്‌നീഡ്‌ യൂണിവേഴ്‌സിറ്റി, വില്ലനോവ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്‌ത യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തിലാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ്‌ വളരെയധികം ജനോപകാരപ്രദമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ പ്രത്യേകിച്ച്‌ ഈവര്‍ഷം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിന്റെ മുഖ്യധാരയില്‍ പുതുതലമുറയില്‍പ്പെട്ട യുവതീ-യുവാക്കള്‍, കുട്ടികള്‍ എന്നിവരെ എത്തിക്കുക എന്നുള്ള ഉത്തരവാദിത്വവും ഏറ്റെടുത്തിരിക്കുകയാണെന്നും അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.