You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 11, 2015 01:55 hrs UTC

റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോയിഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 26-നു ശനിയാഴ്‌ച വൈകുന്നേരം റ്റാമ്പായിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവരുന്ന കലാ-കായിക മത്സര വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ പ്രൈസും അന്നേ ദിവസം വിതരണം ചെയ്യും. എം.എ.സി.എഫിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ പ്രസിഡന്റുമാരേയും സെക്രട്ടറിമാരേയും അവരുടെ സേവനങ്ങളെ ആദരിച്ചുകൊണ്ട്‌ പൊന്നാട അണിയിച്ച്‌ ബഹുമാനിക്കും. ചടങ്ങുകള്‍ വൈകുന്നേരം 6 മണിയോടെ ആരംഭിക്കും. അസോസിയേഷന്റെ 2016-ലെ കമ്മിറ്റിയുടെ ഭാരവാഹികളേയും സദസിന്‌ പരിചയപ്പെടുത്തുന്നതാണ്‌. സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രസിഡന്റ്‌ ഷീലാ കുട്ടി, സെക്രട്ടറി ബിജോയി ജേക്കബ്‌, ട്രഷറര്‍ സാജന്‍ കോരത്‌ എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.