You are Here : Home / USA News

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം റീജണല്‍ കലാമേള ചാമ്പ്യന്മാര്‍

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, November 11, 2015 02:09 hrs UTC

ഡാളസ്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേളയില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം ചാമ്പ്യന്മാരായി. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 26-ാം തീയ്യതി ശനിയാഴ്ച നടന്ന കലാമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ് മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയാണ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം ഓവറോള്‍ ചാമ്പ്യന്മാരായത്. റീജണിലെ വിവിധ ശാഖാ യുവജന സഖ്യാംഗങ്ങള്‍ മത്സരിച്ച ആവേശകരമായ മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യം രണ്ടാം സ്ഥാനം നേടിയ കലാമേളയില്‍ കാണികളുടെ മികച്ച പിന്തുണ മത്സരങ്ങളുടെ തിളക്കം വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 25-ാം തീയ്യതി ഞായറാഴ്ച ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകയില്‍ നടന്ന കുടുംബദിന ആരാധനാ മദ്ധ്യേ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റും, അടൂര്‍-മലേഷ്യ-സിംഗപ്പൂര്‍ ഭദ്രാസനാധിപനുമായിരിക്കുന്ന അഭി.ജോശഫ് മാര്‍ ബര്‍ണ്ണബാസ് എപ്പിസ്‌ക്കോപ്പാ ട്രോഫികള്‍ വിതരണം ചെയ്തു. റീജണല്‍ കലാമേളയുടെ സമ്മാനങ്ങള്‍ യുവജന സഖ്യം പ്രസിഡന്റ് കൂടിയായ അഭി. ബര്‍ണ്ണബാസ് തിരുമേനിയില്‍ നിന്ന് ഏറ്റുവാങ്ങാനിടയായത് ഒരു ഭാഗ്യമായി കരുതുന്നുവെന്ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജി.പി.സി.യും യുവജന സഖ്യം സെക്രട്ടറി ജോബി ജോണും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.