You are Here : Home / USA News

ഫാ. പൗലോസ്‌ ടി. പീറ്റര്‍ പൗരോഹിത്യ രജത ജൂബിലി നിറവില്‍

Text Size  

Story Dated: Wednesday, November 25, 2015 02:05 hrs UTC

വര്‍ഗീസ്‌ പ്ലാമൂട്ടില്‍

 

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ വികാരിയും ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ എക്യുമെനിക്കല്‍ ഡയറക്‌ടറുമായ ഫാ. പൗലോസ്‌ ടി. പീറ്റര്‍ വൈദിക ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. നവംബര്‍ 15നു (ഞായര്‍) വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സഖറിയ മാര്‍ നിക്കൊളോവോസിന്റെ സാന്നിധ്യത്തില്‍ ജൂബിലേറിയന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന അനുമോദന യോഗത്തില്‍ സഖറിയ മാര്‍ നിക്കൊളോവോസ്‌ അധ്യക്ഷത വഹിച്ചു. പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഫാ. പൗലോസ്‌ ടി. പീറ്ററിന്‍െറ മക്കളായ ഡോ. നിധി വര്‍ഗീസ്‌, ഡോ. താര പൗലോസ്‌, ജോര്‍ജ്‌ പൗലോസ്‌ എന്നിവര്‍ സദസിനു സ്വാഗതം അരുളി. കേലബ്‌ പാലപ്പിള്ളി കവിത ചൊല്ലി. ഷൈന ജോണ്‍, വില്‍സണ്‍ മത്തായി, ജോര്‍ജ്‌ പീറ്റര്‍, തോമസ്‌ ജോര്‍ജ്‌, പോള്‍ സി. കുര്യാക്കോസ്‌, മറിയാമ ബേബി, ഡോ. താര ജോര്‍ജ്‌, വര്‍ഗീസ്‌ പ്ലാമൂട്ടില്‍ റോബിന്‍ വില്‍സണ്‍, ജോര്‍ജ്‌ പൗലോസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജസ്‌ന, ഷോണ, സെറീന എന്നിവരുടെ സമൂഹ ഗാനം, ആഞ്‌ജല ജോണ്‍, ലിസി മര്‍ക്കോസ്‌, മിനി ജിജി, നിക്കോളാസ്‌ ജേക്കബ്‌ എന്നിവരും സണ്‍ഡേസ്‌കൂള്‍ കുട്ടികളും ഗാനങ്ങള്‍ ആലപിച്ചു. അലീന ജോണി, ഷോണ ജറിന്‍ എന്നിവരുടെ നൃത്തവും അരങ്ങേറി. പൗരോഹിത്യ രജതജൂബിലിയുടെ ഭാഗമായി തയാറാക്കിയ സ്‌മരണിക ഗ്രന്ഥം `കൃപയിന്‍ ചിറകടിയില്‍' (Under Gracious Wings)സഖറിയ മാര്‍ നിക്കൊളോവോസിനു ആദ്യ കോപ്പി നല്‍കി ഫാ. പൗലോസ്‌ പീറ്റര്‍ പ്രകാശനം ചെയ്‌തു. കഴിഞ്ഞ കാല്‍ നൂറ്റാണേ്‌ടാളമുള്ള കാലയളവില്‍ തനിക്ക്‌ ജൂബിലേറിയനുമായുള്ള എറ്റവും അടുത്ത സ്‌നേഹബന്ധത്തെ അനുസ്‌മരിക്കുകയും ഫാ. പൗലോസ്‌ ടി. പീറ്ററിന്‌ എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ഇടവകജനങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്ന്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സ്വരൂപിച്ച തുകയുടെ ചെക്ക്‌ ഫാ. പൗലോസിന്‌ രജതജൂബിലി ആഘോഷങ്ങളുടെ ട്രഷററായി പ്രവര്‍ത്തിച്ച തോമസ്‌ ജോര്‍ജ്‌ കൈമാറി. പ്രസ്‌തുത തുക കോട്ടയം ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരിയില്‍ പഠനം നടത്തുന്ന സാമ്പത്തിക സഹായം അര്‍ഹിക്കുന്ന വൈദിക വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍പ്പു നല്‍കുന്നതിനായി വിനിയോഗിക്കുമെന്ന്‌ അറിയിച്ചു. ഇതിനായി നാട്ടിലേക്ക്‌ യാത്ര ചെയ്യുന്ന സഖറിയ മാര്‍ നിക്കൊളോവോസിനു തുക കൈമാറുകയും ചെയ്‌തു. റോബിന്‍ വില്‍സനും ജോര്‍ജ്‌ പൗലോസും ഫാ. പൗലോസിന്റെ പൗരോഹിത്യജീവിതത്തെയും ജീവചരിത്രത്തെയും കോര്‍ത്തിണക്കിയ വീഡിയോ അവതരിപ്പിച്ചു. വിശുദ്ധ മദ്‌ബഹയില്‍ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്യുന്ന എല്ലാവരെയും പ്രതിനിധീകരിച്ച്‌ പാരിതോഷികവും അവര്‍ സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ തന്റെ കുടുംബവും സുഹൃത്തുക്കളും ഇടവകജനങ്ങളുമടങ്ങുന്ന വിശാല കുടുംബവും തന്നോട്‌ നാളിതുവരെ കാട്ടിയ സ്‌നേഹ വാത്സല്യങ്ങള്‍ക്കും സഹകരണത്തിനും ഫാ. പൗലോസ്‌ ടി. പീറ്റര്‍ നന്ദി പറഞ്ഞു. പള്ളിയെ പ്രതിനിധീകരിച്ച്‌ ട്രഷറര്‍ വത്സ ജോയി നന്ദി പറഞ്ഞു. കോലഞ്ചേരി താമരച്ചാലില്‍ പരേതരായ ഫാ. ടി.ഐ. പീറ്ററിന്റെയും പോത്താനിക്കാട്‌ ചീരകത്തോട്ടം കുടുംബാംഗമായ സാറമ്മയുടെയും പുത്രനാണ്‌ ഫാ. പൗലോസ്‌ ടി. പീറ്റര്‍. ഡോ. അമ്മു പൗലോസാണ്‌ ഭാര്യ. ഡോ. നിധി വര്‍ഗീസ്‌, ഡോ. താരാ പൗലോസ്‌, ജോര്‍ജ്‌ പൗലോസ്‌ എന്നിവര്‍ മക്കളും ജേക്കബ്‌ വര്‍ഗീസ്‌ മരുമകനുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.