You are Here : Home / USA News

കുന്നപ്പള്ളില്‍ രാജഗോപാലിന്റെ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Text Size  

Story Dated: Wednesday, November 25, 2015 02:07 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : നവംബര്‍ 22 ഞായറാഴ്ച്ച ന്യൂയോര്‍ക്കിലെ ഫ്ലഷിംഗ് ഹിന്ദു ടെമ്പിളിന്റെ സരസ്വതീ ഹാളില്‍ വച്ച് കുന്നപ്പള്ളില്‍ രാജഗോപാല്‍ രചിച്ച ഭക്തിനിര്ര്ഭരമായ ഗാനങ്ങളുടെ ആല്‍ബം അമേരിക്കയില്‍ പരക്കെ അറിയപ്പെടുന്ന ശാസ്ത്രീയ ഗാന/നൃത്ത അധ്യാപികയും ബോംബെ സഹോദരിമാരില്‍ ഒരാളും മുക്തംബര്‍ ഫൈന്‍ ആര്‍ട്സ് ഡയറക്റ്ററുമായ ശ്രീമതി സാവിത്രി രാമാനന്ദ്‌, ആദ്യ സി.ഡി. കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രന്‍ ഡോ. റിത്വിക് രാജഗോപാലിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. കുന്നപ്പള്ളില്‍ രാജഗോപാലിന്റെ പുത്രിയും അറ്റോര്‍ണിയുമായ റൂണാ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെപ്പോലെയുള്ള ഒരു വലിയ സംഗീതജ്ഞന്‍ ഈണമിട്ട ഈ ആല്‍ബം പ്രകാശനം ചെയ്യുവാനുള്ള ഭാഗ്യം സിദ്ധിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ശ്രീമതി സാവിത്രി രാമാനന്ദ് പറഞ്ഞു. കുന്നപ്പള്ളില്‍ രാജഗോപാലിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. സി.ഡി. വാങ്ങിക്കുന്നതിനോ കൂടുതല്‍ വിവരങ്ങള്‍ക്കോ കുന്നപ്പള്ളില്‍ രാജഗോപാലിനെ വിളിക്കുക (917-444-0466 ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.