You are Here : Home / USA News

ഡെലവര്‍വാലി മാര്‍ത്തോമ പള്ളി ഇടവകദിനം ആഘോഷിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, November 25, 2015 02:10 hrs UTC

ഡെലവര്‍വാലി : സെന്റ്‌ തോമസ്‌ മാര്‍ത്തോമ ചര്‍ച്ച്‌ ഓഫ്‌ ഡെലവര്‍വാലിയുടെ പത്താമത്‌ ഇടവകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നവബംര്‍ ഒന്നിനു സെന്റ്‌ തോമസ്‌ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ഇടവകദിനാഘോഷത്തില്‍ നോര്‍ത്ത്‌ അമേരിക്കാ-യൂറോപ്പ്‌ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ സന്ദേശം നല്‍കി. ഇടവക വൈസ്‌ പ്രസിഡന്റ്‌ മാത്യൂസ്‌ ടി. മാത്യൂസ്‌ സ്വാഗതം ആശംസിച്ചു. ഗായകസംഘത്തിന്റെ പ്രാരംഭഗാനത്തിനുശേഷം നടന്ന വിശുദ്ധ കുര്‍ബാനക്ക്‌ മാര്‍ തിയഡോഷ്യസ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. മല്‍ബിന്‍ കൊച്ചുനിലത്തില്‍, മാത്യു വര്‍ഗീസ്‌ എന്നിവര്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. വികാരി റവ. റോയി എ. തോമസ്‌ പ്രാര്‍ഥന നടത്തി. തുടര്‍ന്നു ഇടവക സെക്രട്ടറി ജോസ്‌ ജോര്‍ജ്‌ പത്താമത്‌ ഇടവകദിന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മുന്‍ യുഎസ്‌ കോണ്‍ഗ്രസ്‌മാന്‍ അഡ്‌മിറല്‍ ജോ സെസ്റ്റാക്ക്‌, സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവ്‌ ഡുവാന്‍ ഡി. മില്‍നെ, ജോസഫ്‌ മാത്യു, ജോണ്‍ ഫിലിപ്പ്‌ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കോളസ്റ്റിക്‌ ആപ്‌റ്റിറ്റിയൂഡ്‌ ടെസ്റ്റില്‍ ഉന്നത വിജയം നേടിയ മിറിയ മാമ്മന്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ ഇടവകയുടെ പാരിഷ്‌ ഡയറക്‌ടറി മാര്‍ തിയഡോഷ്യസ്‌ പ്രകാശനം ചെയ്‌തു. ചടങ്ങില്‍ റമ്പാന്‍ സ്ഥാനാഭിഷേക വാര്‍ഷികവും പുതിയ ഭദ്രാസനത്തിന്റെ ചുമതലയേല്‍ക്കുന്നതിന്‌ സ്ഥലം മാറിപ്പോകുന്ന മാര്‍ തിയഡോഷ്യസിന്‌ യാത്രയയപ്പും നല്‍കി. ഇടവക ഗായകസംഘവും സണ്‍ഡേ സ്‌കൂള്‍ റീജണല്‍ ക്വയറും ആലപിച്ച ഗാനങ്ങളും യൂത്ത്‌ ഫെലോഷിപ്പ്‌ അവതരിപ്പിച്ച മാര്‍ തിയഡോഷ്യസ്‌ എന്ന സ്ലൈഡ്‌ ഷോയും ശ്രദ്ധേയമായി. സമ്മേളനത്തില്‍ ഇടവക ട്രസ്റ്റി നന്ദി പറഞ്ഞു. മാത്യു ടി. ഏബ്രഹാമിന്റെ സമാപന പ്രാര്‍ഥനയും മാര്‍ തിയഡോഷ്യസിന്റെ ആശിര്‍വാദത്തിനും ശേഷം ആഘോഷ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.