You are Here : Home / USA News

ഓംകാരം ചിക്കാഗോ മണ്‌ഡലപൂജ ലെമെണ്ട്‌ ഹിന്ദുക്ഷേത്രത്തില്‍

Text Size  

Story Dated: Thursday, November 26, 2015 01:54 hrs UTC

- സതീശന്‍ നായര്‍

ചിക്കാഗോ: ഓംകാരം ചിക്കാഗോയുടെ മണ്‌ഡലകാല പൂജ നവംബര്‍ 28-നു ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ലെമെണ്ടിലുള്ള ഹിന്ദുക്ഷേത്രത്തില്‍ വെച്ചു നടത്തുന്നതാണ്‌. ഓംകാരം ചിക്കാഗോയുടെ ഭജനയോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ വിധിപ്രകാരമുള്ള അയ്യപ്പപൂജകളും കൂടാതെ അയ്യപ്പഭക്തര്‍ക്കുവേണ്ട വിശേഷാല്‍ പൂജകളും നടത്തുന്നതാണ്‌. പൂജകളും വഴിപാടുകളും നടത്താന്‍ താത്‌പര്യമുള്ള അയ്യപ്പഭക്തര്‍ സംഘാടകരുമായി ബന്ധപ്പെടുക. മറ്റ്‌ കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാനും വിളിക്കേണ്ട നമ്പര്‍ അരവിന്ദ്‌ പിള്ള (847 769 0519), രഘുനാഥന്‍ നായര്‍ (630 550 0187).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.