You are Here : Home / USA News

ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (സി.ആര്‍.എഫ്‌) കണ്‍വന്‍ഷന്‍ നവംബര്‍ 29-ന്‌ റോക്ക്‌ലാന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 27, 2015 01:38 hrs UTC

ന്യൂയോര്‍ക്ക്‌: ലോകമെങ്ങും സുവിശേഷത്തിന്റെ മഹദ്‌ സന്ദേശം പ്രചരിപ്പിക്കുന്ന കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 29-ന്‌ ഞായറാഴ്‌ച റോക്ക്‌ലാന്റില്‍ വച്ച്‌ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. നിര്‍മ്മല സുവിശേഷത്തിന്റെ സാക്ഷിയും പ്രചാരകനുമായിരിക്കുന്ന ജോണ്‍ കുര്യാക്കോസ്‌ (മാനേജിംഗ്‌ ഡയറക്‌ടര്‍, ഡെന്റ്‌ കെയര്‍ ഡന്റല്‍ ലാബ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌) ആണ്‌ മുഖ്യ സന്ദേശം നല്‍കുന്നത്‌. ആരനൂറ്റാണ്ടിലേറെയായി നിര്‍മ്മല സുവിശേഷം പകര്‍ന്നു നല്‍കുന്ന പ്രൊഫ.എം.വൈ. യോഹന്നാന്‍ (പ്രിന്‍സിപ്പല്‍, സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌, കോലഞ്ചേരി) നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസ്ഥാനമാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ (സി.ആര്‍.എഫ്‌). രക്ഷകനായ യേശുക്രിസ്‌തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്‌, സഭാ-സമുദായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം. സഭയോ, സമുദായമോ മാറുകയല്ല, മറിച്ച്‌ മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ്‌ ആവശ്യമെന്നും, മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ്‌ സി.ആര്‍.എഫിന്റെ മൗലീക ചിന്താഗതി. നവംബര്‍ 29-ന്‌ ഞായറാഴ്‌ച 5.30-ന്‌ അമൃതധാര ഗായകസംഘത്തിന്റെ ഗാനങ്ങളോടെ തുടങ്ങുന്ന സുവിശേഷ യോഗത്തില്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ ഓണ്‍ലൈന്‍ ആയി സുവിശേഷം നല്‍കുന്നതാണ്‌. പ്രസ്‌തുത യോഗത്തിലേക്ക്‌ കടന്നുവരാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. Adress: 365 Strawton Road, News City, Newyork 10956. Date: November 29 Sunday 5.30 - 8.30 pm Contact: Gee Varghese 845 268 4436, Baby Varghese 845 268 0338.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.