You are Here : Home / USA News

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആശങ്ക

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, November 28, 2015 12:22 hrs UTC

ഹൂസ്റ്റണ്‍: കഴിഞ്ഞ ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണത്തിനിരയായവരോടും രാജ്യങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടപ്പിക്കുകയും മരണങ്ങളില്‍ അനുശോചിക്കുകയും എല്ലാ ഭീകരാക്രമണത്തെയും അപലപിക്കുകയും ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് അറിയിച്ചു. അതു പോലെ സിറിയയില്‍ നിന്നും ഞങ്ങള്‍ ക്രിസ്തുമത വിശ്വാസികളായതുകൊണ്ടു മാത്രം വീടും നാടും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചു ഭീകകരുടെ പിടിയില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടുവരുന്ന സിറിയയില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനും, സംരക്ഷിക്കാനും ലോക രാഷ്ട്രങ്ങള്‍ക്ക് കടമയും കടപ്പാടും ഉണ്ട് അല്ലാതെ അഭയാര്‍ത്ഥികള്‍ അപകടത്തില്‍പ്പെടുമ്പോഴോ, അവരുടെ കുഞ്ഞുങ്ങള്‍ അപകടത്തില്‍ മരിക്കുമ്പോള്‍ മാത്രമുള്ള സഹാനുഭൂതിയ്ക്ക് അപ്പുറം അഭയാര്‍ത്ഥികളുടെ സുരക്ഷകത്വവും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ഓരോഗ്യസംരക്ഷണം എന്നിവ ഉറപ്പുവരുത്തുവാന്‍ ലോകരാഷ്ട്രങ്ങള്‍ക്കും ലോക മനസാക്ഷിയ്ക്കും കഴിയണം. പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ മുമ്പില്‍ അമേരിക്കയിലെ പല സംസ്ഥാനങ്ങളും യൂറോപ്പിലെ രാജ്യങ്ങളും വാതില്‍ കൊട്ടിയടക്കുന്ന തീരുമാനം ദൈവസ്‌നേഹത്തിലും മനുഷ്യത്വപരമായ സമീപനത്തിലും പുനപരിശോധിക്കപ്പെടണം. സിറിയന്‍ അഭയാര്‍ത്ഥികളുടെ ജീവിക്കുവാനുള്ള അവകാശത്തില്‍ ലോകമനസാക്ഷി ഉണര്‍ത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ എല്ലാ ഇടവകപ്പള്ളിയിലും ഈ ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഇടവക വികാരിമാര്‍ക്ക് അയച്ച കല്പനയില്‍ ഉദ്‌ബോധിപ്പിച്ചുവെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.