You are Here : Home / USA News

റീജണൽ ഫാമിലി ആൻഡ്‌ യൂത്ത് കോണ്‍ഫ്രെൻസ്ഓസ്റ്റിനിൽ

Text Size  

Story Dated: Saturday, November 28, 2015 12:28 hrs UTC

. മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ സതേണ്‍ റീജിയൻ ഫാമിലി ആൻഡ്‌ യൂത്ത് കോണ്‍ഫ്രൻസ് 2016 ജൂണ്‍ 29 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ ഓസ്റ്റിൻ ഹൈലാൻഡ്‌ ലേക്ക് കോണ്ഫ്രെലൻസ് സെൻററിൽ വച്ച് നടക്കും. മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഹുമൻറിസോർസ് സെൻറെർ ഡയറക്ടർ റവ. ഫാ. പി .എ ഫിലിപ്പ് മുഖ്യാതിഥി ആയിരിക്കും. കോണ്ഫ്രെ ൻസിൻറെ പ്രവർത്തനങ്ങൾക്കായി റവ. ഫാ . സാം മാത്യു (ഓസ്റ്റിൻ ) ഡയറക്ടർ, റവ. ഫാ. ജോയൽ മാത്യു (ഹൂസ്റ്റൻ ) ജോയിന്റ് ഡയറക്ടർ, ശ്രി. ചാർളി പടനിലം (കൌണ്‍സിൽ മെംബർ ) സെക്രട്ടറി , ശ്രി . കുര്യൻ പണിക്കർ (ഓസ്റ്റിൻ ) ട്രഷറർ എന്നിവരെ നിയമിച്ചതായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലകസിയോസ് മാർ യൂസബിയോസ് മെത്രാപ്പോലീത്ത കൽപനയിലൂടെ അറിയിച്ചു. പ്രാദേശിക പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്ന് ഫാ. സാം മാത്യു അറിയിച്ചു.

 

വാർത്ത : ചാർളി .വി പടനിലം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.