You are Here : Home / USA News

റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലൊക്‌സിനോസ് മെത്രാപ്പോലീത്ത നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, November 29, 2015 01:20 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന എപ്പിസ്‌കോപ്പയായി റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലൊക്‌സിനോസിനെ നിയമിച്ചതായി സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് നവംബര്‍ 28ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. നവംബര്‍ 27-നു ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സിനഡ് എപ്പിസ്‌കോപ്പയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് മുന്നോട്ടുവെച്ച നിര്‍ദേശം മെത്രാപ്പോലീത്ത അംഗീകരിക്കുകയായിരുന്നു. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനു മുംബൈ ഭദ്രാസനത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മോസ്റ്റ് റവ.ഡോ. ജോസഫ് മാര്‍ത്തോമാ (നിരണം- മാരാമണ്‍), റൈറ്റ് റവ.ഡോ. സക്കറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (കോട്ടയം- കൊച്ചി ഭദ്രാസനം), റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത (റാന്നി- നിലയ്ക്കല്‍ ഭദ്രാസനം), റൈറ്റ് റവ. ജോസഫ് ബര്‍ണബാസ് (തിരുവനന്തപുരം- കൊല്ലം), റൈറ്റ് റവ. തോമസ് മാര്‍ തിമോത്തിയോസ് (ചെങ്ങന്നൂര്‍-മാവേലിക്കര), റൈറ്റ് റവ.ഡോ. അബ്രഹാം മാര്‍ പൗലോസ് (അടൂര്‍), റൈറ്റ് റവ.ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് (ചെന്നൈ- ബാംഗ്ലൂര്‍), റൈറ്റ് റവ. ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ് (ഡല്‍ഹി), റൈറ്റ് റവ.ഡോ. തോമസ് മാര്‍ തീത്തോസ് (കുന്നംകുളം- മലബാര്‍), റൈറ്റ് റവ.ഡോ. യുയാക്കീം മാര്‍ കൂറിലോസ് (കൊട്ടാരക്കര- പുനലൂര്‍). 2016 ഏപ്രില്‍ 1 മുതല്‍ സ്ഥലംമാറ്റം പ്രാബല്യത്തില്‍ വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.