You are Here : Home / USA News

തോമസ്കുട്ടി ബ്രദര്‍ ഫിലഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, November 30, 2015 02:00 hrs UTC

ലോകത്തിന്റെ എല്ലാ വന്‍കരകളിലുമായി ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശികസഭയായ സ്വര്‍ഗ്ഗീയവിരുന്നിന്റെ പാസ്റ്ററും അനുഗ്രഹീത ദൈവവചന അദ്ധ്യാപകനുമായ ബ്രദര്‍ തോമസ് ഏബ്രഹാം (തോമസ്കുട്ടി ബ്രദര്‍) ഇന്ന് ഫിലഡല്‍ഫിയയില്‍ ദൈവവചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ കാരണങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ അതിവേഗം വളരുന്ന സഭകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ (Philadelphia Rivaival Church) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രത്യേക യോഗത്തിലാണ് തോമസ്കുട്ടി ബ്രദര്‍ ദൈവവചനം ശുശ്രൂഷിക്കുന്നത്. ഇന്ന് (നവംബര്‍ 30) തിങ്കള്‍ വൈകിട്ട് 7-ന് ന്യൂലൈഫ് കമ്യൂണിറ്റി ചര്‍ച്ച്, 2680 ഹണ്ടിംഗ്ടണ്‍ പൈക്ക്, ഹണ്ടിംഗ്ടണ്‍ വാലി, പി.എ- 19006-ലാണ് (Newlife Community Church, 2680 Huntington Pike, Huntington Vally, PA 19006) ദൈവവചന പ്രഘോഷണം നടക്കുന്നത്. അഞ്ച് ദിവസത്തെ ഹ്രസ്വസന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ തോമസ്കുട്ടി ബ്രദര്‍, ന്യൂയോര്‍ക്കില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിനുശേഷമാണ് ഫിലഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നത്. ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്ന പാസ്റ്റര്‍ എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍), ഡോ പി.ജി വര്‍ഗീസ് (ഡല്‍ഹി), ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമ (കൊച്ചി), പാസ്റ്റര്‍ അനിസണ്‍ (കാനഡ), പാസ്റ്റര്‍ സജിത്ത് കണ്ണൂര്‍ (ചങ്ങനാശേരി), പാസ്റ്റര്‍ ജോണ്‍സണ്‍ വര്‍ഗീസ് (ബാംഗ്ലൂര്‍) തുടങ്ങിയ ദൈവദാസന്മാര്‍ ഫിലഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചില്‍ ഈവര്‍ഷം ശുശ്രൂഷിച്ചിട്ടുണ്ട്. ജാതിമത സഭാവ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.preonline.org, 215 680 3572, 215 498 6818, 267 265 3273.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.