You are Here : Home / USA News

അമേരിക്കന്‍ മാതൃകയിലുള്ള റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി ഇനി കേരളത്തിലും

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, November 30, 2015 02:01 hrs UTC

ടെക്‌സാസ്: റിട്ടയര്‍മെന്റ് ജീവിതം സ്വന്തം നാട്ടില്‍ ചിലവഴിക്കുക്ക എന്നത് ഇതൊരു മലയാളിയുടെയും ചിരകാല സ്വപ്നമാണ്. ഇന്ന് ഈ ആശയം പലകാരണങ്ങളാല്‍ അപ്രാപ്യമായിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, സുരക്ഷിതത്വം, വൈദ്യസഹായം, ഭക്ഷണ ക്രമീകരങ്ങങ്ങള്‍, യാത്രാ സൌകര്യം എന്നെ മേഖലകളിലും ജോലിക്കാരെ ലഭിക്കുവാനുമു ള്ള ബുദ്ധിമുട്ടുകള്‍, ശാരീരികവും, മാനസികവുമായ ആരോഗ്യ പരിരക്ഷണത്തിനും ഉല്ലാസത്തിനുമുള്ള അസൗകര്യങ്ങള്‍ തുടങ്ങി പലകാരണങ്ങളാലും വിശ്രമ ജീവിതം അമേരിക്കയിലാക്കാന്‍ ഭൂരിപക്ഷം പ്രവാസികളും നിര്‍ബന്ധിതരാവുന്നു. പ്രവാസിയെ അലട്ടുന്ന ഈവക പ്രശ്‌നങ്ങളെയൊക്കെ മുന്നില്‍ കണ്ടു ഈ സാഹചര്യങ്ങള്‍ക്കെല്ലാം വിപ്‌ളവകരമായി ഒരു മാറ്റം സൃഷ്ടിച്ചു കൊണ്ട് ബ്‌ളെസ് റിട്ടയര്‍മെന്റ് ലിവിംഗ് കമ്മ്യൂണിറ്റി ആലുവായ്ക്കടുത്തു, വാഴക്കുളത്ത് യാഥാര്‍ഥ്യമാവുകയാണ്. ഒരു പറ്റം പ്രവാസികളും നാട്ടില്‍ തന്നെയുള്ള ചില പ്രമുഖ വ്യക്തികളും ചേര്‍ന്ന് രൂപകല്‍പന ചെയ്തതാണ്­ റിട്ടയര്‍മെന്റ് ലിവിംഗിനായി ഈ ആധുനിക സംവിധാനം. അമേരിക്കയിലെ റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റിയുടെ സമാനനിലവാരത്തില്‍ അന്തര്‍ദേശീയ മാനദണ്‍ഡങ്ങള്‍ പാലിച്ചു കൊണ്ട് തികച്ചും പരിസ്ഥിതി സൗഹൃദമായുമാണ്­ ഇതിന്റെ നിര്‍മ്മാണം നടന്നു വരുന്നത്. ഏകദേശം മൂന്നു ഏക്കര്‍ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന സൌകര്യങ്ങളും സംവിധാനങ്ങളും ഏതൊരു പ്രവാസിക്കും കൗതുകമുണര്‍ത്തുന്നവയാണ്. 2016 മധ്യത്തോടെ പ്രവര്ത്തന സജ്ജമാകുന്ന 'ബ്‌ളെസ് റിട്ടയര്‍മെന്റ് ലിവിംഗ്' പ്രവാസി മലയാളിയുടെ ദീര്‍ഘ സ്വപ്നസാക്ഷാതകാരം തന്നെയാണ് എന്നതിലും ഇതിന്റെ സംരംഭകര്‍ക്ക് തെല്ലും സംശയമില്ല. ന്യൂയോര്‍ക്ക് , ഫിലാഡെല്‍ഫിയാ, ടെക്‌സാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ഇന്‍വെസ്‌റ്റേഴ്‌സ് ആണ് ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന്റെ പിന്നില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.blesshomes.in

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.