You are Here : Home / USA News

ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍ മത്സരം സംഘടിപ്പിക്കുന്നു

Text Size  

Story Dated: Monday, November 30, 2015 02:04 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

"നല്ലത് മാത്രം കുട്ടികള്‍ക്ക് "എന്ന മുദ്രാവാക്യവുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ കുട്ടികള്‍ക്കായി സ്റ്റാര്‍ സിംഗര്‍ സംഗീത മത്സരം സംഘടിപ്പിക്കുന്നു .കുടികളിലെയും യുവജനങ്ങളിലെയും സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക ,അവരെ കലയുടെയും ,സാഹിത്യത്തിന്റെയും മുന്‍പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ്­ ഈ ഉദ്യമത്തിന് പിന്നിലെന്ന് ഫൊക്കാനാ പ്രസിഡന്റ്‌റ് ജോണ് പി ജോണ്‍ ,സെക്രട്ടറി വിനോദ് കെയാര്‍ക്കെ,എന്നിവര് അറിയിച്ചു. ഫൊക്കാനയുടെ ആരംഭ കാലം മുതല്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കലാപരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.പുതിയ തലമുറയിലെ സംഗീത അഭിരുചി വളര്ത്തുകയും മികച്ച ഗായകരാക്കി മലയാള സിനിമയുടെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഫോക്കാനയ്ക്കുണ്ട്. അമേരിക്കയിലെ എല്ലാ രീജിയണിലുമുള്ള കുട്ടികള്‍ക്ക് ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കാം .വിവിധ രീജിയണിലുകളിലുമായി സ്റ്റാര്‍ സിംഗര്‍ മത്സരം നടക്കും .അവിടെ നിന്നും വിജയികലാകുന്നവര്‍ക്ക് ഫൈനല്‍ റൌണ്ടില്‍ മത്സരിക്കാം.ഫൈനല്‍ മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങള്‍ക്ക് പുറമേ പുതിയതായി നിര്‍മമിക്കുന്ന മലയാളം സിനിമയില്‍ പാടാനുള്ള അവസരവും ലഭിക്കും. കണ്‍വന്‍ഷനോടെ അനുബെന്ധിച്ചു നടത്താന്‍ ഉദ്ദേശികുന്ന ഫൊക്കാനാ സ്റ്റാര്‍ സിംഗര്‍ മത്സരം പുതുമയര്‍ന്ന അവതരണ ശയിലിയാല്‍ വെത്യസ്ത മയിരിക്കുമെന്നു പ്രസിഡന്റ്‌­ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്­ കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റ്റി ബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­ തുടങ്ങിയവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.