You are Here : Home / USA News

എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍-ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ക്ക് എം സി സി ഫിലഡല്‍ഫിയ ചാപ്റ്റര്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, December 01, 2015 12:09 hrs UTC

ഫിലഡല്‍ഫിയ: എം സി സി ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എസ്റ്റേറ്റ് പ്ലാനിങ്ങ്-എഫ്ബാര്‍- ഫാക്ടാ റിപ്പോര്‍ട്ടിങ്ങ് ക്ലാസ്സുകള്‍ നടത്തി. പബ്ലിക് അക്കൗണ്ടന്റു മാരായ ജോര്‍ജ് മാത്യു (എസ് എം സി സി സ്ഥാപക ലീഡര്‍), സാബു ജോസഫ് (എസ് എം സി സി മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ്) , അറ്റേണി ജൂലിയസ് ക്രാഫോര്‍ഡ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ഫോറിന്‍ അക്കൗണ്ട് റ്റാക്‌സ് കമ്പ്‌ളയന്‍സ് ആക്ടിനെ (ഫാക്ടാ) കുറിച്ചുള്ള വിവിധ വസ്തുതകള്‍ ജോര്‍ജ് മാത്യു സി പി ഏ അവതരിപ്പിച്ചു. അമേരിക്കയിലെ നികുതി ദായകര്‍ അവര്‍ക്ക് വിദേശത്തുള്ള വസ്തു വകകളുടെ വിവരങ്ങള്‍ ഐ അര്‍ എസ് ഫോം 8938 ല്‍ റിപ്പോര്‍ട് ചെയ്യണം. www.irs.gov എന്ന വെബ്‌സൈറ്റ് ഉപകരിക്കും. റിപ്പോര്‍ട് ഓഫ് ഫോറിന്‍ ബാങ്ക് ആന്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ട്‌സ് -എഫ്ബാര്‍- എന്ന വിഷയത്തില്‍ സാബൂ ജോസഫ് സി പി എ ക്ലാസ്സ് എടുത്തു. യൂ എസ്സിനു വെളിയിലുള്ള ബാങ്കുകളില്‍ സാമ്പത്തിക അക്കൗണ്ടുകള്‍ ഉള്ള അമേരിക്കന്‍വാസ്സികള്‍ കുറഞ്ഞത് പതിനായിരം ഡോളറോ അധികമോ നിക്ഷേപം അത്തരം ബാങ്കുകളിലെല്ലാമായി ചെയ്തിട്ടുണ്ടെകില്‍ എഫ്ബാര്‍ ഫയല്‍ ചെയ്യണം. ജൂണ്‍ 30താണ് രിപ്പോര്‍ട്ടിങ്ങ് അവസാന തിയതി.866-270-0733 എന്ന നമ്പറില്‍ വിളിച്ചാല്‍ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കും. .www.fincen.gov എന്ന വെബ്‌സൈറ്റ് ഉപകരിക്കും. വില്‍ തയ്യാറാക്കല്‍, അനുഭവകാശക്കാര്‍, ആരോഗ്യ രക്ഷാ നിര്‍ദ്ദേശങ്ങള്‍, മുക്ത്യാര്‍ (പവര്‍ ഓഫ് അറ്റേണി), ഊരായ്മ (ട്രസ്റ്റ്), പെന്‍ഷന്‍ വകകളുടെ വിതരണം, നികുതി കാര്യങ്ങള്‍, മരണ ശാസന പ്രമാണം (പ്രൊബെയ്റ്റ്) എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അറ്റേണി ജൂലിയസ് ക്രാഫോര്‍ഡ് വിവരിച്ചു. വികാരി വെരി റവ ഫാ. ജോണിക്കുട്ടി പുലിശ്ശേരി പ്രാര്‍ത്ഥന ചൊല്ലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. സക്കറിയാ ജോസഫ് സ്വാഗതവും സെക്രട്ടറി ത്രേസ്യാമ്മ മാത്യു നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, ജോയിന്റ് സെക്രട്ടറി ജോസഫ് കെ ജോസഫ്, ട്രഷറാര്‍ ലേയോണ്‍സ് തോമസ്, ബീനാ ജോസഫ്, ദേവസ്സിക്കുട്ടി വറീദ്, ജോസ് മാളേക്കല്‍, ജോസ് പാലത്തിങ്കല്‍, ജോസഫ് കൊട്ടുകാപ്പിള്ളില്‍, ജോയ് കരുമത്തി, കുര്യന്‍ ചിറയ്ക്കല്‍, സന്തോഷ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സഘാടകരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.