You are Here : Home / USA News

ഓ.സി.വൈ.എം.പിക്കിനിക് നടത്തി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 02, 2015 12:04 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഓ.സി.വൈ.എം. ആന്യൂല്‍ പിക്കിനിക്ക് വിജയകരമായി നടത്തി. നവംബര്‍ 14ന് രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വിവിധ പരിപാടികളോടെ ബ്രസോറിയ കൗണ്ടിയിലുള്ള ആല്‍വിന്‍ സിറ്റിയിലെ ക്യാമ്പ് മഹാവിക്ക് കൗണ്ടി പാര്‍ക്കില്‍ വച്ചായിരുന്നു പിക്കിനിക്ക് നടത്തിയത്. സംഘടനയിലെ അംഗങ്ങള്‍ കുടുംബസമ്മേതം എത്തി സജീവമായി പങ്കെടുത്തത് ആഹഌദകരമായ അനുഭവം ഉണ്ടാക്കുകയുണ്ടായി. വടംവലി, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, കുട്ടികളുടെ വിവിധ മല്‍സരകളികള്‍ എന്നിവ പിക്കിനിക്കിനെ കൂടുതല്‍ ആനന്ദകരവുമാക്കി. അമേരിക്കന്‍ ഇന്ത്യന്‍ വിഭവങ്ങളോടെ വിളമ്പിയ ലഞ്ച് പിക്കിനിക്കിനെ സ്വാദിഷ്ടമാക്കുകയും ചെയ്തു. പിക്കിനിക്കിനൊടുവില്‍ മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും നല്‍കി. ഓ.സി.വൈ.എം. ഭാരവാഹികളായ ബിബിന്‍ കൊടുവത്ത്, മജ്ഞു എബ്രഹാം, സാം സക്കറിയ, ബിജു കുര്യന്‍, സന്തോഷ് ഡാനിയേല്‍, റെജി ചെറിയാന്‍ എന്നിവര്‍ പിക്കിനിക്കിന് നേതൃത്വം നല്‍കി. ബിബിന്‍ കൊടുവത്ത് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുകയുണ്ടായി. മലയാളി പ്രസ്‌കൗണ്‍സില്‍ സെക്രട്ടരി ബ്ലെസന്‍ ഹൂസ്റ്റന്‍ അറിയിച്ച വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.