You are Here : Home / USA News

കമ്മ്യൂണിറ്റി സെന്റര്‍ കല്ലീടീല്‍ കര്‍മ്മം നടന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 02, 2015 12:06 hrs UTC

ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണ്‍ പണിയുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ കല്ലിടീല്‍ കര്‍മ്മം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് നവംബര്‍ 22ന് വൈകീട്ട് അഞ്ചു മണിക്ക് ദേവാലയത്തോട് ചേര്‍ന്ന സ്ഥലത്ത് സ്ഥലത്ത് നിര്‍വ്വഹിച്ചു. അമേരിക്കയിലേക്ക് കുടിയേറ്റം ചെയ്ത സഭാ വിശ്വാസികള്‍ സഭയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നത് അഭിനന്ദനാര്‍ഹമായതാണെന്ന് മാര്‍ യൗസേബിയേസ് മെത്രാപ്പോലീത്ത പറയുകയുണ്ടായി. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലിനാര്‍ഡ് സ്‌കാര്‍സേല ആശംസ പ്രസംഗം നടത്തി. കമ്മ്യൂണിറ്റി സെന്റര്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കോശി. പി. ജോണ്‍, ഇടവക വികാരി വെരി.റവ. ഗീവര്‍ഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്‌ക്കോപ്പ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ സമീപ ഇടവകകളിലെയും ദേവാലയത്തിലെയും വൈദീകരും വിശ്വാസികളും അടങ്ങുന്ന വലിയൊരു സമൂഹം സംബന്ധിച്ചു. മുത്തുകുടകളും കത്തിച്ച മെഴുകുതിരികളുമായി ദേവാലയങ്കണത്തുനിന്ന് മെത്രാപ്പോലീത്തായേയും മറ്റു വിശിഷ്ട വ്യക്തികളെയും ചടങ്ങ് നടന്ന സ്ഥലത്തേക്ക് ആഘോഷപൂര്‍വ്വം വിശ്വാസികള്‍ ആനയിക്കുകയുണ്ടായി. സണ്‍ഡേ സ്‌ക്കൂള്‍ കെട്ടിടം, ജിംനേഷ്യം, വിവിധ സ്‌പോര്‍ട്ട്‌സ് കോര്‍ട്ടുകള്‍ ചേര്‍ന്നതാണ് കമ്മ്യൂണിറ്റി സെന്റര്‍. ഇടവക ്‌സിസ്റ്റന്റ് വികാരി റവ.ഫാദര്‍ ജോയല്‍ മാത്യു സ്വാഗതവും സുനില്‍ മാണി കൃതജ്ഞതയും രേഖപ്പെടുത്തി. കമ്മ്യൂണിറ്റി സെന്റര്‍ പ്രോജക്റ്റ് പി.ആര്‍.ഓ. എസ്.കെ.ചെറിയാന്‍ അറിയിച്ച വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.