You are Here : Home / USA News

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവക രജത ജൂബിലി നിറവില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, December 03, 2015 01:16 hrs UTC

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2015 ഡിസംബര്‍ അഞ്ചാം തീയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പള്ളിയില്‍ വച്ച്(90-37-2135+ ക്യൂന്‍സ് വില്ലേജ് ന്യൂയോര്‍ക്ക്) നടത്തപ്പെടുന്നതാണ്. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഗീവറുഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ റവ.ഡോ.ഫിലിപ്പ് വറുഗീസ്, നോര്‍ത്ത് ഈസ്റ്റ് റീജയനിലെ വിവിധ ഇടവകയിലെ വികാരിമാരും മറ്റു സഭകളിലെ വികാരിമാര്‍, സഭാജനങ്ങളും, എക്യൂമെനിക്കല്‍ നേതാക്കള്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. രജത ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തപ്പെട്ടു. ജൂബിലി മെഗാഷോ, ജൂബിലി ഡിന്നര്‍, ജൂബിലി ഫാമിലി നൈറ്റ്, ജൂബിലി ക്യാമ്പ്, ജൂബിലി കണ്‍വന്‍ഷന്‍ ജൂബിലി പിക്‌നിക്. ജൂബിലി സുവനീര്‍ ഈ സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. രജത ജൂബിലിയോടനുബന്ധിച്ച് ജാതിമതഭേദമെന്യേ അര്‍ഹരായ 25 പെണ്‍കുട്ടികള്‍ക്ക് വിവാഹധനസാഹയവും 25 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായധനവും നല്‍കുന്നു. ഇന്ത്യയില്‍ ഒരു മിഷന്‍ ഫില്‍ഡ് ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിച്ചു. ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് 25 സുവിശേഷകര്‍ക്ക് ക്രിസ്തുമസ് ഉപഹാരം നല്‍കുകയുണ്ടായി. കമ്മ്യൂണിറ്റി ഔട്ട്‌റീഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ജീന്‍ ന്യൂസ്സി ഇന്റര്‍മീഡിയറ്റ് സ്‌ക്കൂളില്‍ ആഫ്റ്റര്‍ സ്‌ക്കൂള്‍ മെന്ററിംഗ് പ്രോഗ്രാം, ബാസ്‌ക്കറ്റ് ബോള്‍ ടീം എന്നിവ സ്‌പോണ്‍സര്‍ ചെയ്തു, SAT, ACT പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഇടവകയിലെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്, വാലിഡിക്ടോറിയന്‍ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നു. ഇടവകാംഗങ്ങളായ മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കുന്നു. ജൂബിലിയോടനുബന്ധിച്ച് ഒരു കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. 2015 ഏപ്രില്‍ വരെ വികാരിയായിരുന്ന റവ.ജോജി.കെ.മാത്യു ഇപ്പോഴത്തെ വികാരി. റവ.ഐസക് പി.കുര്യന്‍ എന്നിവര്‍ ഒരു വര്‍ഷകാലം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനറായി സി.പി.സൈമണ്‍കുട്ടി, തോമസ് എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മറ്റി, റോയി.സി.തോമസിന്റെ നേതൃത്വതതില്‍ ഫിനാന്‍സ് കമ്മറ്റി. മാത്യു പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പ്രോജക്ട് കമ്മറ്റി. ഈപ്പന്‍ കെ ജോര്‍്ജിന്റെ നേതൃത്വ്ത്തില്‍ ജൂബിലി സുവനീര്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഇടവക വൈസ് പ്രസിഡന്റ് തോമസ്.എം.ജോര്‍ജ്, സെക്രട്ടറി ബെജിറ്റി ജോസഫ്, ട്രസ്റ്റി ഫിന്‍സ്-ഫിലിപ്പ് തോമസ്, ട്രസ്റ്റി അക്കൗണ്ടന്റ്‌സ്-സാനു മാത്യു. ആല്‍മായ ശ്രൂശ്രൂഷകരായി ചെറിയാന്‍ പനവേലി, ഷാജന്‍ മാത്യു എന്നിവരും ഈ ജൂബിലിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.