You are Here : Home / USA News

അഞ്ചുവയസ്സുകാരിയുടെ തൂക്കം 19 പൗണ്ട്- മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 04, 2015 01:25 hrs UTC

ഒക്കലഹോമ: പോഷകാഹാരം ശരിയായി നല്‍കാത്തതിനാല്‍ അഞ്ചുവയസ്സുക്കാരിയുടെ ശരീര വളര്‍ച്ച പ്രായത്തിനനുസൃതമായി വര്‍ദ്ധിച്ചില്ല എന്ന കുറ്റം ആരോപിച്ചു. കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചു വയസ്സുള്ള ക്രിസ്റ്റീനായെ ഒക്കലഹോമ പോലീസ് അറസ്റ്റു ചെയ്തു. ഇന്ന്(ഡിസം.3ന്) ഒക്കലഹോമ പോലീസാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വാരാന്ത്യം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തിയ പോലീസ് കുട്ടിയെ ആംബുലന്‍സില്‍ തുള്‍സ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോഷാകാഹാരകുറവും. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടതും കുട്ടിയുടെ ആരോഗ്യത്തേയും, വളര്‍ച്ചയേയും സാരമായി ബാധിച്ചതിന്റെ ഉത്തരവാദിത്വം മാതാവിനാണ്-പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ക്രിസ്റ്റീനായെ തുള്‍സ ജയിലിലടച്ചു. ഡിസംബര്‍ 9ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ ദയനീയാവസ്ഥ കണ്ടിട്ടും, പോലീസിനെ വിവരം അറിയിക്കാതിരുന്ന കുറ്റത്തിന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.