You are Here : Home / USA News

തോക്ക് വാങ്ങുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 04, 2015 01:27 hrs UTC

ന്യൂയോര്‍ക്ക്: തോക്ക് വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിച്ചുവരുന്നതായി എഫ്.ബി.ഐ. താങ്ക്‌സ് ഗിവിങ്ങ് കഴിഞ്ഞ് ബ്ലാക്ക് ഫ്രൈഡേയില്‍ തോക്കു വാങ്ങുവാന്‍ എത്തിയവരുടെ ബാക്ക്ഗ്രൗണ്ടു ചെക്ക് നടത്തിയതിലും റിക്കാര്‍ഡ്! ഒറ്റദിവസം കൊണ്ട്(നവം.27) 185, 345 അപേക്ഷകരുടെ ക്രിമിനല്‍ ഫിസ്റ്ററിയാണ് എ.ബി.ഐ. പരിശോധിച്ചത്. കഴിഞ്ഞ വര്‍ഷം 175,754 അപേക്ഷകളാണ് ലഭിച്ചത്. ഈ വര്‍ഷം ഇതേദിവസം 5 ശതമാനം വര്‍ദ്ധനവുണ്ടായതായി എഫ്.ബി.ഐ. ചൂണ്ടികാട്ടി. അമേരിക്കയില്‍ മാസ് ഷൂട്ടിങ്ങ് വര്‍ദ്ധിച്ചുവരുന്നതാണ് കൂടുതല്‍ പൗരന്മാരെ തോക്കു വാങ്ങുവാന്‍ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു. ഒബാമയുടെ ഡമോക്രാറ്റിക്ക് പാര്‍ട്ടി കര്‍ശനമായ ഗണ്‍ കണ്‍ട്രോള്‍ നിയമം വേണമെന്നാവശ്യപ്പെടുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ ഗണ്‍ വില്പന വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഗണ്‍ ലോഭിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നാഷ്ണല്‍ റൈഫിള്‍ അസ്സോസിയേഷന്‍ ഫെയര്‍ ആം കൈവശം വക്കുന്നതിനെ ശക്തമായി അനുകൂലിക്കുകയും യു.എസ്. ഭരണഘടന സെക്കന്റ് അമന്റ്‌മെന്റിന് വിധേയമായി പൗരന്റെ അവകാശമാണെന്നും വാദിക്കുന്നു. തോക്കല്ല തോക്ക് ഉപയോഗിക്കുന്നവരാണ് അപകടകാരികള്‍ എന്നാണ് ഇവരുടെ അഭിപ്രായം. ഈയ്യിടെ നടന്ന മാസ് ഷൂട്ടിംഗിനുശേഷം ഗണ്‍ കണ്‍ട്രോള്‍ വേണമെന്ന വാദം ശക്തിപ്പെടുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.